ഇ വാർത്ത | evartha
മതവികാരം വ്രണപ്പെടുത്തി:ശബരിമല ദര്‍ശനത്തിനെത്തിയ ലിബിക്കെതിരെ പോലീസ് കേസെടുത്തു
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ ചേര്‍ത്തല സ്വദേശിനി ലിബിക്കെതിരെ പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കിലിട്ടുവെന്ന് ചൂണ്ടിക്കാട്ടി ബിജെപിയാണ് ലിബിക്കെതിരെ പരാതി നല്‍കിയത്.
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ ലിബിയെ പത്തനംതിട്ടയില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു.ഇതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കുമെന്നും തനിക്ക് തന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും ലിബി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, ലിബിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2CTjoe6
via IFTTT
No comments:
Post a Comment