ഇ വാർത്ത | evartha
ദിലീപിന്റെ രാജി ചോദിച്ചു വാങ്ങി, എല്ലാത്തിനും എന്നെ കുറ്റക്കാരന്‍ ആക്കുന്നത് സങ്കടകരം;ഡബ്ല്യുസിസിയ്ക്ക് വിശദീകരണവുമായി അമ്മ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പട്ട് ദിലീപിന്റെ രാജി ‘അമ്മ’ ചോദിച്ച് വാങ്ങിയതാണെന്ന് താരസംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ പറഞ്ഞു. താന്‍ തന്നെ ദിലീപിനെ വിളിക്കുകയായിരുന്നെന്നും അദ്ദേഹം തനിക്ക് രാജിക്കത്ത് എഴുതി തരികയായിരുന്നെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
നടിമാര്‍ മാപ്പു പറയേണ്ടതില്ല എന്നാല്‍, രാജിവച്ചവരെ തിരിച്ചെടുക്കണമെങ്കില്‍ അപേക്ഷ നല്‍കണം. അമ്മയുടെ അവയ്ലബിള് എക്സിക്യൂട്ടീവിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. ദിലീപിന്റെ രാജി സ്വീകരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. ഡബ്ല്യുസിസി അംഗങ്ങളെ നടിമാരെന്ന് അഭിസംബോധന ചെയ്താണ് അമ്മ ഭാരവാഹികള്‍ എല്ലാവരും സംസാരിച്ചത്.
മൂന്നു നടിമാര്‍ സംഘടനയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. അവരുടെ പേര് പറയുന്നില്ല, അവരെ നടിമാര്‍ എന്നു തന്നെ വിളിക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘ഇപ്പോള്‍ എല്ലാ വിഷയത്തിലും അമ്മയുടെ പ്രസിഡന്റ് എന്നതില്‍ നിന്നും മാധ്യമങ്ങള്‍ ഉള്‍പ്പെടെ കുറ്റക്കാരനായി കാണുന്നത് മോഹന്‍ലാല്‍ എന്ന വ്യക്തിയെ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ തനിക്ക് അതിയായി ദുഃഖമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2yJw96m
via IFTTT

No comments:
Post a Comment