ഗാന്ധിജി തീവ്രഹിന്ദുത്വശക്തിക്ക‌് കെടുത്താനാകാത്ത വെളിച്ചം: ടി പത്മനാഭൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

ഗാന്ധിജി തീവ്രഹിന്ദുത്വശക്തിക്ക‌് കെടുത്താനാകാത്ത വെളിച്ചം: ടി പത്മനാഭൻ


പയ്യന്നൂർ
മഹാത്മാഗാന്ധി ഒരു തീവ്രഹിന്ദുത്വ ശക്തിക്കും തല്ലിക്കെടുത്താനാകാത്ത വെളിച്ചമാണെന്ന‌് കഥാകാരൻ ടി പത്മനാഭൻ പറഞ്ഞു. ശാരീരികമായി ഇല്ലാതാക്കി എഴുപതാണ്ട‌് പിന്നിട്ടിട്ടും ആശയലോകത്ത‌് ഗാന്ധിജി മരിച്ചിട്ടില്ല. ഇന്നും അദ്ദേഹം ദീപത്തായി നിലനിൽക്കുന്നു. ലോകത്ത‌് ഒരു ഗാന്ധിയനേ ഉണ്ടായിട്ടുള്ളൂ. ലോകത്തെ ഏക ക്രിസ‌്ത്യാനിക്ക‌് മുൾക്കിരീടം നൽകി കുരിശിലേറ്റിയതുപോലെ ആ ഗാന്ധിയനെയും നമ്മൾ വെടിയുണ്ടകൊണ്ട‌് അവസാനിപ്പിച്ചു. മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘രക്തസാക്ഷ്യം’ പരിപാടിയിലെ സാഹിത്യസമ്മേളനം ഉദ‌്ഘാടനംചെയ്യുകയയിരുന്നു അദ്ദേഹം.

ഗാന്ധിയിൽനിന്ന‌് സ്വാധീനമുൾക്കൊണ്ട നിരവധി മഹാന്മാർ ലോകത്തുണ്ട‌്. ഐൻസ‌്റ്റീൻ, നെൽസൺ  മണ്ടേല, ഹെൻട്രി ഫോർഡ‌് തുടങ്ങിയവർ. അമേരിക്കൻ പ്രസിഡന്റായിരുന്ന റൂസ‌് വെൽട്ടിനെയും അദ്ദേഹം ഏറെ സ്വാധിനിച്ചിട്ടുണ്ട‌്. അവരിരുവരും ദീർഘമായ കത്തിടപാടുകൾ നടത്തിയിട്ടുണ്ട‌്. റൂസ‌് വെൽട്ടിന്റെ വസതി സന്ദർശിച്ചപ്പോൾ ആ കത്തുകളുടെ ഒറിജനൽ കാണുകയെന്ന ലക്ഷ്യം എനിക്കുണ്ടായിരുന്നു. ഇന്ത്യക്ക‌് സ്വാതന്ത്ര്യം നൽകണമെന്ന‌് റൂസ‌് വെൽട്ട‌് ബ്രിട്ടനുമേൽ സമ്മർദം ചെലുത്തിയിരുന്നുവെന്ന‌് ഈ കത്തുകൾ പരിശോധിച്ചാൽ ബോധ്യപ്പെടും.ലോകമെങ്ങും ഗാന്ധിജിക്ക‌് ചെറുതും വലുതുമായ സ‌്മാരകങ്ങളുണ്ട‌്. മറ്റ‌് ലോക നേതാക്കൾക്ക‌് ഈ ബഹുമതി ലഭിച്ചിട്ടില്ല. എന്നാൽ, ഇന്ത്യയിൽ ഗാന്ധിജിയെ വെടിവച്ചു കൊന്ന ഗോഡ‌്സേയുടെ കക്ഷിക്ക‌് അധികാരം ലഭിച്ചപ്പോൾ ചരിത്രത്താളുകളിൽനിന്നും ഗാന്ധിസ‌്മരണ നീക്കംചെയ്യാനുള്ള ശ്രമമാണ‌് നടത്തിയത‌്. ഇന്ത്യയിൽ ഗോഡ‌്സേക്ക‌് ക്ഷേത്രങ്ങൾപോലും ഉയർന്നു. ഗാന്ധി സമാധി തല്ലിത്തകർത്ത‌് അവിടം മലിനമാക്കാൻ മായാവതിയുടെ ആളുകൾ നടത്തിയ നീക്കം ദേശീയ മാധ്യമങ്ങൾ മറച്ചുവയ‌്ക്കാൻ ശ്രമിച്ചു. എന്നാൽ ചെറിയ വാർത്താ ഏൻസികൾ ഇത‌് ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചു‌. മനുഷ്യരാശിക്ക‌് പ്രചോദനമായി ഗാന്ധിജി ഇപ്പോഴും ജീവിക്കുന്നു. ഒരു ഫാസിസ‌്റ്റ‌് ശക്തിക്കും ഈ വെളിച്ചത്തെ ഇല്ലാക്കാൻ കഴിയില്ല–  ടി പത്മനാഭൻ പറഞ്ഞു.

പയ്യന്നൂർ ഗാന്ധിപാർക്കിൽ നടന്ന പരിപാടിയിൽ കേരളസാഹിത്യ അക്കാദമി വൈസ‌് പ്രസിഡന്റ‌് ഡോ. ഖദീജ മുംതാസ‌് അധ്യക്ഷയായി. ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തും പിന്നീടും ഗാന്ധിജി എഴുത്തുകാരെ പ്രചോദിപ്പിച്ചിരുന്നതായി അവർ പറഞ്ഞു. പല കാര്യങ്ങളിലും വിയോജിക്കാമെങ്കിലും ആ ചൈതന്യം അവഗണിക്കാൻ കഴിയില്ല. നിരൂപണപ്രമാണങ്ങളെക്കുറിച്ച‌് വലിയ ബോധ്യമുണ്ടായിരുന്നില്ലെങ്കിലും ചെറുപ്പകാലത്തുതന്നെ ഗാന്ധിജി സാഹിത്യമേഖലയിൽ ഇടപെട്ടത‌്  സാഹിത്യ അക്കാാദമി നിർവാഹകസമിതിയംഗവും നിരൂപകനുമായ ഇ പി രാജഗോപാലൻ ചൂണ്ടിക്കാട്ടി.  സാഹിത്യ അക്കാാദമി നിർവാഹകസമിതിയംഗം ആലങ്കോട‌് ലീലാകൃഷ‌്ണൻ പ്രഭാഷണം നടത്തി. സാംസ‌്കാരിക ഉന്നതസമിതി സെക്രട്ടി  ഡോ. പ്രഭാകരൻ പഴശി, സി കൃഷ‌്ണൻ എംഎൽഎ എന്നിവർ പങ്കെടുത്തു. പയ്യന്നൂർ കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2xV5NP9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages