കലാപത്തിന‌് ആഹ്വാനംചെയ്യുന്നത‌് ആചാരത്തിന്റെ പേരിലല്ല: സ്വാമി സന്ദീപാനന്ദഗിരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

കലാപത്തിന‌് ആഹ്വാനംചെയ്യുന്നത‌് ആചാരത്തിന്റെ പേരിലല്ല: സ്വാമി സന്ദീപാനന്ദഗിരി

പത്തനംതിട്ട > ശബരിമലയിലെ സ‌്ത്രീ പ്രവേശനത്തിന്റെ പേരിൽ യുദ്ധത്തിനും കലാപത്തിനും ആഹ്വാനംചെയ്യുന്നത‌് വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ പേരിൽ മാത്രമല്ലെന്ന‌് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. ഡിവൈഎഫ‌്ഐ പത്തനംതിട്ട ബ്ലോക്ക‌് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം വിമോചന സമരം അനുവദിക്കില്ലെന്ന‌് ആഹ്വാനംമുഴക്കി പത്തനംതിട്ടയിൽ സംഘടിപ്പിച്ച നവോത്ഥാന സദസ്സ‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതിന‌് പിന്നിൽ പ്രവർത്തിക്കുന്നവർ യഥാർഥ വിശ്വാസികളല്ല, സാമൂഹ്യവിരുദ്ധരാണ‌്. കോടതിയോ സർക്കാരോ ഈ വിധിയിൽ വിശ്വാസത്തിനും ആചാരത്തിനും എതിരായി ഒന്നും പറഞ്ഞിട്ടില്ല. ഭക്തി തെരുവിൽ ഇറങ്ങി കാണിക്കേണ്ട ഒന്നല്ല, അവനവനിൽനിന്ന‌് ഉണ്ടാകേണ്ടതാണ‌്. സമരത്തിൽ പങ്കെടുക്കുന്ന സ‌്ത്രീകൾ ഇതുവരെയും ഇതിന്റെ യാഥാർഥ്യം മനസ്സിലാക്കിയിട്ടില്ല. ആചാരത്തിന്റെ കടയ‌്ക്കൽ കത്തിവച്ച‌് അയ്യപ്പന്റെ പേരിൽ കലാപത്തിന‌് കോപ്പുകൂട്ടുകയാണ‌് ആർഎസ‌്എസ‌്.

ശബരിമലയുടെ പേരിൽ യഥാർഥ അവകാശസമരം വരാനിരിക്കുന്നതേയുള്ളു. പന്തളം രാജകുടുംബത്തിൽപ്പെട്ടവർക്കോ തന്ത്രി കുടുംബത്തിൽപ്പെട്ട ആർക്കെങ്കിലുമോ അയ്യപ്പന്റെ പേരിട്ടിട്ടില്ലെന്നത‌് അയ്യപ്പ വിശ്വാസികളെന്ന‌് നടിക്കുന്ന ഇവരുടെ തട്ടിപ്പ‌് തുറന്നുകാട്ടുന്നതാണെന്നും സ്വാമി പറഞ്ഞു. യോഗത്തിൽ ബ്ലോക്ക‌് പ്രസിഡന്റ‌് അൻസിൽ അഹമ്മദ‌് അധ്യക്ഷനായി.



from Kerala || Deshabhimani ​Online ​News https://ift.tt/2QTB3W0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages