പൊലീസ‌് വെൽഫെയർ ഫണ്ട‌് മാതൃകയിൽ എക‌്സൈസ‌് ഉദ്യോഗസ്ഥർക്കായി വെൽഫെയർ ഫണ്ട‌് രൂപീകരണം പരിഗണനയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

പൊലീസ‌് വെൽഫെയർ ഫണ്ട‌് മാതൃകയിൽ എക‌്സൈസ‌് ഉദ്യോഗസ്ഥർക്കായി വെൽഫെയർ ഫണ്ട‌് രൂപീകരണം പരിഗണനയിൽ

പൊലീസിന‌് സമാനമായ രീതിയിൽ എക‌്സൈസിലും വെൽഫെയർ ഫണ്ട‌് രൂപീകരണത്തിന‌് ആലോചന. ഡ്യൂട്ടിക്കിടയിൽ പരിക്കേൽക്കുന്നവരെയും ഗുരുതരരോഗം ബാധിച്ചവരേയും സഹായിക്കുന്നതിനാണിത‌്.  ഇതിനായി കേരള എക‌്സൈസ‌് സ‌്റ്റാഫ‌് അസോസിയേഷൻ സമർപ്പിച്ച കത്ത‌് എക‌്സൈസ‌് വകുപ്പിന്റെ പരിഗണനയിലാണ‌്. തുടക്കത്തിൽ ഉദ്യോഗസ്ഥരുടെ വിഹിതം ഉപയോഗിച്ച‌് ഫണ്ട‌് രൂപീകരിക്കണമെന്നാണ‌് ആവശ്യം. തുടർന്ന‌് സർക്കാർ ഫണ്ട‌് ലഭിക്കുന്നതിന‌് നിർദേശം സമർപ്പിക്കും.

പൊലീസിൽ ജില്ലകളിൽ ജില്ലാ പൊലീസ‌് മേധാവിമാർ ചെയർമാനായി കേരള പൊലീസ‌് വെൽഫെയർ ആൻഡ‌് അമിനിറ്റി ഫണ്ടും പൊലീസ‌് ആസ്ഥാനത്ത‌് വെൽഫെയർ ബ്യൂറോയും പ്രവർത്തിക്കുന്നുണ്ട‌്. ടെലികമ്യൂണിക്കേഷൻ, എസ‌്ബിസിഐഡി ഉൾപ്പെടെയുള്ള സ‌്പെഷ്യൽ യൂണിറ്റുകളിലും കേരള പൊലീസ‌് വെൽഫെയർ ആൻഡ‌് അമിനിറ്റി ഫണ്ട‌് ഉണ്ട‌്.

ഡ്യൂട്ടിക്കിടെ പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്യുന്ന പൊലീസുകാർക്കും ബന്ധുക്കൾക്കുമുള്ള സഹായം വിവിധ രോഗംബാധിച്ചവർക്ക‌്  പലിശരഹിത വായ‌്പ, സഹായധനം എന്നിവ ഈ സ്ഥാപനങ്ങൾ അനുവദിക്കുന്നുണ്ട‌്. പൊലീസുകാരിൽനിന്ന‌് ഇതിനായി വിഹിതം പിരിക്കുന്നുണ്ട‌്. ഇതേ മാതൃകയിൽ എക‌്സൈസിലും വെൽഫെയർ ഫണ്ടിനാണ‌് നിർദേശം.

ഈ കഴിഞ്ഞ ദിവസങ്ങളിൽമാത്രം കാട്ടാക്കട, ആര്യങ്കാവ‌്, പൊന്നാനി എന്നിവിടങ്ങളിൽ എക‌്സൈസുകാർക്കെതിരെ ഒട്ടേറെ ആക്രമണമുണ്ടായി. ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും സർക്കാരും എക‌്സൈസ‌് വകുപ്പും എല്ലാ സഹായവും ചെയ്യുന്നുണ്ടെങ്കിലും പ്രത്യേക ഫണ്ടിന്റെ അഭാവം പലപ്പോഴും തടസ്സം സൃഷ‌്ടിക്കുന്നു. ഇതിന‌് പരിഹാരമാകും വെൽഫെയർ ഫണ്ട‌് രൂപീകരിക്കുന്നത‌്.

 എക‌്സൈസ‌് ഓഫീസർമാരിൽനിന്ന‌് വാർഷിക വിഹിതമായി ആയിരംരൂപയും  ജീവനക്കാരിൽനിന്ന‌് അറുനൂറ‌് രുപയും പിരിക്കാനാണ‌് സംഘടന നൽകിയ നിർദേശം. അഡീഷണൽ എക‌്സൈസ‌് കമീഷണർ (ഭരണ വിഭാഗം) ചെയർമാനും ജോയിന്റ‌് എക‌്സൈസ‌് കമീഷണർ  (സൗത്ത‌്സോൺ) സെക്രട്ടറിയുമായി ഫണ്ട‌് കൈകാര്യം ചെയ്യാൻ കമ്മിറ്റിയും രൂപീകരിക്കണമെന്നും അതിൽ സംഘടനാ ഭാരവാഹികളെയും ഉൾക്കൊള്ളിക്കണമെന്നും നിർദേശത്തിലുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2Erq6cz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages