ഇ വാർത്ത | evartha
ബിജെപി വെട്ടില്‍: മുതിര്‍ന്ന ബിജെപി നേതാവിന്റെ സെക്സ്ടേപ്പ് പുറത്ത്

ബെല്ലാരിയില്‍ നടക്കാന്‍ പോകുന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണ്ണാടക ബിജെപിയെ നാണംകെടുത്തി നേതാവിനെതിരായ ലൈംഗിക വിവാദം. ബിജെപിയുടെ ബെല്ലാരി ജില്ല വൈസ് പ്രസിഡന്റ് കന്നമഡഗു തിപ്പിസ്വാമിയാണ് ലൈംഗിക വിവാദത്തില്‍ കുടുങ്ങിയത്
സുവര്ണ്ണന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കന്നഹോസല്ലി സ്വദേശിയായ യുവതിയാണ് ബിജെപി നേതാവിനെ എതിരെ ചിത്രങ്ങള്‍ അടങ്ങുന്ന തെളിവുമായി രംഗത്ത് എത്തിയത്. ദേവനഗര, ബെല്ലരി ജില്ലകളില്‍ നിരവധി വിദ്യാഭ്യാസ സ്ഥപനങ്ങള്‍ നടത്തുന്ന ബിജെപി നേതാവ് അവിടെ ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞാണ് യുവതിയെ ലൈംഗികമായി ഉപയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ഇദ്ദേഹത്തിന്റെ ഐടിഐ കോളേജിലാണ് ജോലി വാഗ്ദാനം ചെയ്തത്. എന്നാല്‍ പിന്നീട് ജോലി നല്‍കിയില്ലെന്ന് യുവതി ആരോപിക്കുന്നു. ഇതോടെയാണ് യുവതി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2CN9IBF
via IFTTT
No comments:
Post a Comment