‘‘ശബരിമല വിവാദവിഷയമായതു കൊണ്ടുണ്ടായ വലിയ ഒരു നേട്ടമുണ്ട്. ഒരു മുഖ്യമന്ത്രി കേരള സമൂഹത്തിന്റെ മുഴുവൻ അധ്യാപകനാകുന്നതു കാണാൻ കഴിഞ്ഞു. ഞങ്ങളുടെ സമുദായത്തിനു പുറത്തുള്ള വിഷയങ്ങൾ ക്ഷേത്ര ചരിത്രവും സമുദായ ചരിത്രവും അന്നു നിലനിന്നിരുന്ന സവർണാധിപത്യവും ദളിത് മുന്നേറ്റങ്ങളും ഇത്ര ഭംഗിയായി മുമ്പ‌് ഒരിടത്തും കേട്ടിട്ടില്ല.
ഒരു മുഖ്യമന്ത്രി ഇത്ര കരുതലോടെ തന്റെ ജനതയെ പഠിപ്പിക്കുന്നത‌് ഒരുപക്ഷേ കേരള ചരിത്രത്തിലാദ്യമായിരിക്കും. പിണറായി വിജയൻ മികച്ച അധ്യാപകനുമാണ്’’ഇൻഡ്യൻ ക്രിസ്ത്യൻ വിമൻ മൂവ്മെന്റിന്റെയും കെസിസി വനിതാ കമീഷന്റെയും ആഭിമുഖ്യത്തിൽ തിരുവല്ല വൈഎംസിഎയിൽ നടത്തിയ മതവും ലിംഗനീതിയുമെന്ന വിഷയത്തിലെ മുഖ്യപ്രഭാഷണത്തിനു ചെന്നതായിരുന്നു ഞാൻ. അവിടെ പഴയ കൂട്ടുകാരിയായ കോളേജധ്യാപികയെ കണ്ടു.
സ്വകാര്യസംഭാഷണത്തിനിടയിൽ അവർ പറഞ്ഞ വാക്കുകളാണ് മുകളിൽ ചേർത്തിരിക്കുന്നത്.ഇത് കേരളത്തിലെ സ്ത്രീകളുൾപ്പെടുന്ന വലിയൊരു ജനവിഭാഗം തിരിച്ചറിയുന്നുണ്ട് എന്നത് ചെറിയ കാര്യമല്ല.
from Kerala || Deshabhimani Online News https://ift.tt/2CP9mJX
via IFTTT
No comments:
Post a Comment