തീരസുരക്ഷയ‌്ക്കും ഇനി ‘കേരളത്തിന്റെ സൈന്യം’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

തീരസുരക്ഷയ‌്ക്കും ഇനി ‘കേരളത്തിന്റെ സൈന്യം’


തീരദേശ പൊലീസിനെ സഹായിക്കാനായി കോസ്റ്റൽ വാർഡന്മാരെ നിയമിക്കാനുള്ള പദ്ധതിക്ക‌് അന്തിമരൂപമായി. തീരദേശത്ത‌് താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട 200പേരെയാണ‌് 14 സ‌്റ്റേഷനിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുക. 55 പേർ  സ‌്ത്രീകളാകും. ഓഖി ദുരന്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ‌് കോസ്റ്റൽ വാർഡൻമാരെ നിയമിക്കുമെന്ന‌് പ്രഖ്യാപിച്ചത‌്. 

നവംബറിൽ നിയമന നടപടി ആരംഭിക്കും. 18നും 30നും ഇടയിൽ പ്രായമുള്ള പത്താംക്ലാസ‌് വിജയിച്ചവർക്ക‌് പരീക്ഷ നടത്തി ഒരുവർഷത്തേക്കാണ‌് നിയമനംനൽകുക. 18,900 രൂപയാണ‌് പ്രതിമാസ പ്രതിഫലം. വിഴിഞ്ഞം (24), നീണ്ടകര(22), തോട്ടപ്പള്ളി(11), അർത്തുങ്കൽ(11), ഫോർട്ട‌് കൊച്ചി (22), അഴിക്കോട‌്(11), മുനയ‌്ക്കക്കടവ‌് (11), പൊന്നാനി(22), ബേപ്പൂർ(22), അഴീക്കൽ (11), തലശ്ശേരി(11), ബേക്കൽ(8), തൃക്കരിപ്പൂർ (7), കുമ്പള(7) എന്നിങ്ങനെയാണ‌് നിയമനം. പൊലീസിന‌് സമാനമായരീതിയിൽ നിശ്ചിത ശാരീരികയോഗ്യതയും ശരീരിക ക്ഷമതയും വേണം.

നീന്തൽ  നിർബന്ധം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക‌് കടലിൽ നീന്തൽ അറിയണം. ഇതിനായി കടലിൽതന്നെ  നീന്തൽ പരിശോധന നടത്തും. ഇതിൽ വിജയിക്കുന്നവർക്കാണ‌് ശാരീരിക ക്ഷമതാപരിശോധനയും കായിക പരിശോധനയും. നവംബറിൽ അപേക്ഷ ക്ഷണിച്ച‌് ഡിസംബറിൽ നിയമനം നടത്താനാണ‌് പദ്ധതി. തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ‌്റ്റേഡിയം, കൊച്ചി കലൂർ സ‌്റ്റേഡിയം, ഡിഎച്ച‌്ക്യൂ കോഴിക്കോട‌് ‌സിറ്റി, കെഎപി നാല‌് ബറ്റാലിയൻ കണ്ണൂർ എന്നിവിടങ്ങളിലാകും തെരഞ്ഞെടുപ്പ‌്.  തെരഞ്ഞെടുക്കപ്പെടുന്നവർക്ക‌് ജീവൻ രക്ഷയിലും ദുരന്തനിവാരണത്തിലും നാലുമാസത്തെ  പരിശീലനം. ഈ കാലയളവിലും  പ്രതിമാസ പ്രതിഫലം ലഭിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2QazXFq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages