കാറ്റ്‌, മഴ: അതീവ ജാഗ്രത ; ഡാമുകൾ തുറന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

കാറ്റ്‌, മഴ: അതീവ ജാഗ്രത ; ഡാമുകൾ തുറന്നു

തിരുവനന്തപുരം
അതിതീവ്ര മഴയ്‌ക്ക‌് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന‌് സംസ്ഥാന വ്യാപകമായി ശക്തമായ മുൻകരുതൽ. കെഎസ‌്ഇബിയുടെ അഞ്ച‌് ഡാമുകൾ തുറന്നു. ഇടുക്കിയിൽ ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ ശനിയാഴ‌്ച തുറക്കും.

തൃശൂർ ജില്ലയിൽ ഷോളയാർ, പെരിങ്ങൽക്കുത്ത്, പീച്ചി, ചിമ്മിനി ഡാമുകൾ തുറന്നിട്ടുണ്ട്. ഷോളയാറിന്റെ ഒരു ഷട്ടർ അരയടി ഉയർത്തി.  പീച്ചിയുടെയും ചിമ്മിനിയുടെയും ഷട്ടറുകൾ നാല് ഇഞ്ച‌ും കൊല്ലം തെന്മല ഡാം ഷട്ടർ പത്ത് സെന്റീമീറ്ററും  നെയ്യാർ ഡാമിന്റെ ഷട്ടറും അരുവിക്കര ഡാമിന്റെ രണ്ടാം നമ്പർ ഷട്ടറും 90 സെന്റീമീറ്ററും  ഉയർത്തി.  മലമ്പുഴ ഉൾപ്പെടെയുള്ള ഡാമും പത്തനംതിട്ട ജില്ലയിൽ മൂഴിയാർ ആനത്തോട‌്, പമ്പ ഡാമും കൊല്ലം ജില്ലയിൽ തെന്മല പരപ്പാർ ഡാമും തുറന്നു. ഇടുക്കിയിലും മലപ്പുറത്തും ഞായറാഴ‌്ച റെഡ‌് അലർട്ട‌് പ്രഖ്യാപിച്ചിട്ടുണ്ട‌്.

അറബിക്കടലിൽ ലക്ഷദ്വീപിന‌് സമീപം രൂപപ്പെട്ട ന്യൂനമർദം ശനിയാഴ‌്ച ഉച്ചയോടെ  അതിന്യൂനമർദമായി രൂപപ്പെടുമെന്നാണ‌് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ വിലയിരുത്തൽ. സാഹചര്യത്തിനനുസരിച്ച‌് ഇത‌് ചുഴലിക്കാറ്റായി രൂപപ്പെട്ട‌് വടക്കുപടിഞ്ഞാറ‌് ദിശയിൽ സഞ്ചരിച്ച‌് ഒമാൻ–യമൻ തീരത്തേക്ക‌് നീങ്ങും. ന്യൂനമർദം ശക്തിപ്പെട്ടതിനെ തുടർന്ന‌് ശനിയാഴ‌്ചമുതൽ കേരളത്തിലും ലക്ഷദ്വീപിലും തീവ്ര മഴക്ക‌് സാധ്യതയുണ്ട‌്. ശക്തമായ കാറ്റും ഉണ്ടാകാമെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ‌് നൽകി. കടൽക്ഷോഭം അതിരൂക്ഷമാകും. ഒരു കാരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത‌്. മുന്നറിയിപ്പിനെ തുടർന്ന‌് മത്സ്യത്തൊഴിലാളികൾ ഭൂരിപക്ഷവും മടങ്ങി.

കൊച്ചിയിൽനിന്നുപോയ മീൻപിടുത്ത ബോട്ടുകളിൽ  150 എണ്ണം  തിരിച്ചെത്താനുണ്ട‌്. വ്യാഴാഴ‌്ച വൈകിട്ടുമുതൽ വെള്ളിയാഴ‌്ച രാത്രിവരെ 1600 ബോട്ടുകൾ തിരിച്ചെത്തി. ശേഷിച്ചവ കർണാടകയിലെ കാർവാർ, മൽപെ തുടങ്ങിയ ഹാർബറുകളിൽ അടുപ്പിക്കാനാണ‌് സാധ്യത.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് വെള്ളിയാഴ്ച 131.7 അടിയായി ഉയർന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ‌് 2387.76 അടിയായി. ഇവിടെ  82.54  ശതമാനം വെള്ളമാണുള്ളത‌്. പദ്ധതിപ്രദേശത്ത‌് 28 മില്ലിമീറ്റർ മഴ ലഭിച്ചു.

ചുഴലിക്കാറ്റ‌് നേരിട്ട‌്  ബാധിക്കില്ലെങ്കെിലും കേരളം മുമ്പെങ്ങുമില്ലാത്ത തയ്യാറെടുപ്പാണ‌് നടത്തിയത‌്. എല്ലാ വകുപ്പുകളുടേയും ഏകോപനം ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങൾക്കാണ‌് സംസ്ഥാന സർക്കാർ രൂപം നൽകിയിട്ടുണ്ട‌്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന‌് തുടർച്ചയായി സ്ഥിതി വിലയിരുത്തുന്നു.

നാവികസേനയും കോസ്റ്റ‌് ഗാർഡും രംഗത്ത‌്
തിരുവനന്തപുരം
ചുഴലിക്കാറ്റ‌് മുന്നറിയിപ്പിനെത്തുടർന്ന‌് നാവികസേനയും കോസ്റ്റ‌് ഗാർഡും  സുസജ്ജമായി രംഗത്ത‌്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥനയെ തുടർന്നാണിത‌്.

രണ്ട‌്  ഡ്രോണിയർ വിമാനങ്ങളും മൂന്നുകപ്പലും കടലിൽ നിരീക്ഷണം നടത്തുന്നു. കടലിൽപോയ മത്സ്യത്തൊഴിലാളികളെ മടക്കിക്കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട‌്. 70 മുതൽ 200 നോട്ടിക്കൽ മൈൽവരെയുള്ള മേഖലയിലാണ‌് നിരന്തര നിരീക്ഷണം. കടലിലുള്ള മത്സ്യത്തൊഴിലാളികൾക്ക‌്,  പ്രത്യേക സംവിധാനം ഉപയോഗിച്ച‌് ചുഴലിക്കാറ്റ‌് മുന്നറിയിപ്പ‌്നൽകുന്നു. സംസ്ഥാന സർക്കാരിന്റെ അഭ്യർഥനപ്രകാരം സേനാവിഭാഗങ്ങളും സജ്ജമായി.
ഇതിനകം ദേശീയ ദുരന്തനിവാരണ സേനയിലെ അഞ്ച‌് ടീമിനെ വിവിധ ജില്ലകളിലായി വിന്യസിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2OLSgTX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages