കുറ്റകൃത്യങ്ങൾക്ക്‌ ഇരയായവരെ സഹായിക്കാൻ സാമൂഹ്യനീതിവകുപ്പിന്റെ പ്രത്യേക പദ്ധതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

കുറ്റകൃത്യങ്ങൾക്ക്‌ ഇരയായവരെ സഹായിക്കാൻ സാമൂഹ്യനീതിവകുപ്പിന്റെ പ്രത്യേക പദ്ധതി

തിരുവനന്തപുരം
കുറ്റകൃത്യങ്ങൾക്കിരയായവർക്കും ആശ്രിതർക്കും മികച്ച ജീവിതം സാധ്യമാക്കാനും സംരക്ഷണത്തിനും സർക്കാർ പദ്ധതി വരുന്നു. ഇവർക്ക‌് പ്രത്യേക കരുതൽ നൽകി മുഖ്യധാരയിൽ എത്തിക്കുകയുമാണ‌് ലക്ഷ്യം. പദ്ധതിയുടെ പ്രാഥമികരൂപരേഖ സാമൂഹ്യനീതിവകുപ്പ‌് തയ്യാറാക്കി. 

പദ്ധതിയിലൂടെ ഇരകൾക്കും ആശ്രിതർക്കും നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കും. അർഹതപ്പെട്ട നഷ്ടപരിഹാരം, സർക്കാർ– സന്നദ്ധ സംഘടനകൾ മുഖേനയുള്ള നിയമ, ആരോഗ്യ, സാമൂഹ്യ, മാനസികസേവനങ്ങളും ലഭ്യമാക്കും. സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഇടപെടലുമുണ്ടാകും. കേസ‌് അന്വേഷണത്തിലും കോടതി നടപടിക്രമങ്ങളോടും ഇരകളും സാക്ഷികളും മികച്ചരീതിയിൽ സഹകരിക്കാനുള്ള പ്രവർത്തനങ്ങളുമുണ്ടാകും.

വിക്ടിം സപ്പോർട‌് യൂണിറ്റുകൾ വഴിയായിരിക്കും പദ്ധതി നടപ്പാക്കുക.  വിവിധ ഘട്ടങ്ങളിൽ ഇരകളുടെ ആവശ്യങ്ങളും പ്രശ‌്നങ്ങളും മനസ്സിലാക്കുകയും ഇടപെടേണ്ടതും യൂണിറ്റിന്റെ ചുമതലയായിരിക്കും. ജില്ലാതലത്തിലാണ‌് യൂണിറ്റുകൾ രൂപീകരിക്കുക. ജില്ലാപ്രൊബേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള യൂണിറ്റിൽ ലീഗൽ കൗൺസിലർ, സൈക്കോളജിക്കൽ കൗൺസിലർ, സോഷ്യൽവർക്കർ എന്നിവർ അംഗങ്ങളായിരിക്കും. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനും നിരീക്ഷണത്തിനും സംസ്ഥാനതലത്തിലും സെൽ രൂപീകരിക്കും. സാമൂഹ്യനീതി സെക്രട്ടറി ആറുമാസം കൂടുമ്പോൾ യൂണിറ്റുകളുടെ പുരോഗതി വിലയിരുത്തും‌.

കുറ്റകൃത്യത്തിനിരയായവർക്കും ആശ്രിതർക്കുമായി വിക്ടിം കോമ്പൻസേഷൻ സ‌്കീം മാത്രമാണ‌്  നിലവിലുള്ളത‌്. കുറ്റകൃത്യങ്ങളെ അതിജീവിച്ചവർക്കും കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും നഷ്ടപരിഹാരം നൽകുന്ന പദ്ധതിയാണിത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2RPvx7Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages