ബസുടമകളുടേത‌് എടുത്തുചാടിയുള്ള സമരപ്രഖ്യാപനമാണെന്ന‌് മന്ത്രി എ കെ ശശീന്ദ്രൻ. ഒരുവിഭാഗം മാത്രമാണ് നവംബർ ഒന്നുമുതൽ സമരം പ്രഖ്യാപിച്ചത്. മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേ സർക്കാരിനുള്ളൂ. ആറുമാസംമുമ്പ‌് ചാർജ് വർധിപ്പിച്ചതാണ്. ജനങ്ങളുടെമേൽ ഭാരം ഏൽപ്പിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം വാർത്താലേഖകരോട‌് പറഞ്ഞു.
സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ബസുടമകൾക്ക‌് ചെയ‌്തുകൊടുത്തു. നികുതി 90 ദിവസംകൊണ്ട് അടയ‌്ക്കുന്ന സംവിധാനമുണ്ടാക്കി. 15 വർഷം കഴിഞ്ഞ ബസ്സുകൾ പിൻവലിക്കണമെന്ന നിയമത്തിൽ ഇളവ് കൊടുത്ത‌് 20 വർഷമാക്കി. പൊതു ഗതാഗത സംവിധാനമാകെ പ്രതിസന്ധിയിലാണ്. പ്രശ്നങ്ങളോട് സർക്കാരിന് അനുകമ്പയാണുള്ളത്.
കെഎസ‌്ആർടിസിയിൽനിന്ന് ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വർഷങ്ങളായി ജോലിക്കെത്താത്തവരുടെ പേര് നീക്കം ചെയ്യുകയാണുണ്ടായത‌്. ഇവർക്ക‌് നേരത്തെ നോട്ടീസ് നൽകിയിരുന്നു. കെഎസ‌്ആർടിസിയിൽ ജോലിചെയ്യാൻ താൽപ്പര്യമില്ലാത്തവരാണ് അവരെന്നും മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Nv0dbf
via IFTTT
No comments:
Post a Comment