അഞ്ചുവർഷത്തെ ഇടവേളയ‌്ക്ക് ശേഷം ബോളിവുഡ് നായിക പ്രീതി സിന്റ തിരിച്ചുവരുന്നു. നായികയായിത്തന്നെ. തട്ടുപൊളിപ്പൻ കോമഡി ചിത്രമെന്ന വിശേഷണത്തോടെ ഒരുക്കിയ പ്രീതിയുടെ മടങ്ങിവരവ് ചിത്രം ഭയ്യാജി സൂപ്പർഹിറ്റ് ഈ മാസം 19ന് റിലീസ‌് ചെയ്യും. 2011ൽ പ്രഖ്യാപിച്ച ചിത്രം വിവിധകാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.
സണ്ണി ഡിയോൾ, അമീഷ പട്ടീൽ, അർഷദ് വാർസി, ശ്രേയസ്്് താൽപഡേ, മിഥുൻ ചക്രവർത്തി എന്നിങ്ങനെ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. നീരജ് പഥക് സംവിധാനംചെയ്യുന്ന ചിത്രം സൂപ്പർ സ്റ്റാറാകാൻ കൊതിക്കുന്ന വാരാണസിയിലെ ഗുണ്ടാത്തലവന്റെ കഥയാണ് പറയുന്നത്്. ഗുണ്ടാത്തലവന്റെ ഭാര്യ സപ്ന ദുബൈയെയാണ് പ്രീതി അവതരിപ്പിക്കുന്നത്. പതിനഞ്ച് വർഷത്തെ ഇടവേളയ‌്ക്ക് ശേഷമാണ് സണ്ണി ഡിയോളും പ്രീതി സിന്റയും സിനിമയിൽ ഒന്നിക്കുന്നത്. ദ ഹീറോ: ലൗ സ്റ്റോറി ഓഫ് എ സ്പൈ (2003) ആണ് ഇവർ ഒന്നിച്ച അവസാനചിത്രം. ഭയ്യാജിയിലെ പ്രിതിയുടെ നൃത്തരംഗങ്ങൾ ഇതിനോടകം ശ്രദ്ധനേടി.
നാൽപ്പത്തിമൂന്നുകാരിയായ പ്രീതി മണിരത്നം ചിത്രം ദിൽസെ(1998)യിൽ മലയാളി പെൺകുട്ടിയായി അഭിനയിച്ചുകൊണ്ടാണ് സിനിമയിലെത്തുന്നത്. കൽ ഹൊ നഹോ, കോയ് മിൽ ഗയാ, വീർ സാറ, സലാം നമസ്തേ, കഭി അൽവിദ നാ കെഹ്നാ തുടങ്ങിയവ ശ്രദ്ധേയചിത്രങ്ങൾ. ചലച്ചിത്ര നിർമാതാവ്, ഐപിഎൽ ക്രിക്കറ്റ് ടീംഉടമ എന്നീ നിലകളിലും തിളങ്ങി. മുംബൈ അധോലോകത്തിൽനിന്ന‌് ഭീഷണിസന്ദേശങ്ങൾ വന്നത് തുറന്നുപറയാനും കോടതിയിൽ തെളിവ് നൽകാനും നടി തയ്യാറായി. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നീ പ്രമുഖർ കോടതിയിൽ മൊഴിമാറ്റിയെങ്കിലും പ്രീതി മാത്രമാണ് മൊഴിയിൽ ഉറച്ചുനിന്നത്. ഇതോടെയാണ് അവർക്ക് സിനിമയിൽ അവസരങ്ങൾ കുറഞ്ഞത്. ഇഷ്ക് ഇൻ പാരീസ് (2013)ആണ് നായികയായി അവസാനമിറങ്ങിയ ചിത്രം. പ്രീതി സ്വന്തമായി നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
from Kerala || Deshabhimani Online News https://ift.tt/2Nd6vfy
via IFTTT
No comments:
Post a Comment