ശബരിമല പ്രവേശനം: നടിയും മോഡലുമായ രഹ്ന ഫാത്തിമയുടെ വീടിന് നേരെ ആക്രമണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

ശബരിമല പ്രവേശനം: നടിയും മോഡലുമായ രഹ്ന ഫാത്തിമയുടെ വീടിന് നേരെ ആക്രമണം

ഇ വാർത്ത | evartha
ശബരിമല പ്രവേശനം: നടിയും മോഡലുമായ രഹ്ന ഫാത്തിമയുടെ വീടിന് നേരെ ആക്രമണം

കൊച്ചി; ശബരിമല കയറാനെത്തിയ നടിയും മോഡലുമായ രഹ്ന ഫാത്തിമയുടെ വീടിനു നേരെ ആക്രമണം. രഹ്നയുടെ എറണാകുളം പനമ്പള്ളി നഗറിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ ഉള്ള വീടാണ് ആക്രമിക്കപ്പെട്ടത്. വീടിന്റെ ചില്ലുകളും പുറത്തുണ്ടായിരുന്ന കസേരകളും വ്യായാമ ഉപകരണങ്ങളും മറ്റും നശിപ്പിച്ചിട്ടുണ്ട്.

വീട് പൂട്ടിക്കിടന്നതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. രാവിലെ എട്ടുമണിയോടെ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടുപേർ വീട് ആക്രമിച്ചതായി ബിഎസ്എൻഎൽ ക്വാർട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി പറഞ്ഞു.

ഇന്ന് രാവിലെയാണ് രഹ്നയും ഹെെദരാബാദ് സ്വദേശിയയ മാദ്ധ്യമ പ്രവര്‍ത്തകയും ശബരിമലയിലേക്ക് യാത്ര ആരംഭിച്ചത്.  ശബരിമലയിൽ വലിയ നടപ്പന്തൽ വരെ എത്തി. ഹെൽമറ്റ് ധരിച്ച് കനത്ത പൊലീസ് സുരക്ഷയിലാണ് രഹ്ന ഇവിടെ വരെ എത്തിയത്. എന്നാല്‍ സന്നിധാനത്തെ നടപന്തലില്‍ എത്തിയ ഇവരെ ഭക്തര്‍ തടയുകയായിരുന്നു. ഇതോടെ ഇവരോട് തിരിച്ച്‌ പോവാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു

രഹ്ന ശബരിമലയിലേക്കെത്തുന്നു എന്ന് ഭർത്താവ് മനോജ് ശ്രീധർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ആക്രമണം.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2J6tOaj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages