ഉമ്മൻചാണ്ടിക്കെതിരായ മൊഴിയിൽ ഉറച്ച്‌ പരാതിക്കാരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

ഉമ്മൻചാണ്ടിക്കെതിരായ മൊഴിയിൽ ഉറച്ച്‌ പരാതിക്കാരി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഔദ്യോഗികവസതിയായ ക്ലിഫ‌് ഹൗസിൽവച്ച‌്   പ്രകൃതിവിരുദ്ധപീഡനത്തിന‌് ഇരയാക്കിയതായി ആവർത്തിച്ച‌് സോളാർ കേസിലെ പരാതിക്കാരി. മുൻ കേന്ദ്രമന്ത്രി കെ സി വേണുഗോപാൽ ബലാത്സംഗം ചെയ‌്തതായും അവർ ആവർത്തിച്ചു. വെള്ളിയാഴ‌്ച ക്രൈംബ്രാഞ്ചിന‌് നൽകിയ മൊഴിയിലാണ‌് അവർ പരാതി ആവർത്തിച്ചത‌്. ക്രൈംബ്രാഞ്ച‌് ആസ്ഥാനത്ത‌് രാവിലെ തുടങ്ങിയ മൊഴിയെടുക്കൽ വൈകിട്ട‌് അഞ്ചുവരെ നീണ്ടു. ശനിയാഴ‌്ചയും മൊഴിയെടുക്കൽ തുടരും.  ഉമ്മൻചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ 20നാണ‌്   ക്രൈംബ്രാഞ്ച‌് കേസ‌് രജിസ്റ്റർ ചെയ‌്തത‌്.

ഇവരുടെ രഹസ്യമൊഴി ഒന്നിന‌് ജുഡീഷ്യൽ ഒന്നാംക്ലാസ‌് മജിസ‌്ട്രേട്ട‌്‌ കോടതി ഒന്ന‌് ജഡ‌്ജ‌് ദീപാ മോഹൻ രേഖപ്പെടുത്തും. സിആർപിസി 164 പ്രകാരം രഹസ്യമൊഴിയെടുക്കുന്നതിന‌് ക്രൈംബ്രാഞ്ച‌് കോടതിയിൽ ഹർജി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകാൻ ഹാജരാകാൻ പരാതിക്കാരിക്ക്‌ ക്രൈംബ്രാഞ്ച‌് നോട്ടീസ‌് നൽകിയിരുന്നു. ഇതേ തുടർന്നാണ‌് അവർ വെള്ളിയാഴ‌്ച ഹാജരായത‌്. എസ‌്പി യു അബ‌്ദുൾ കരീം, ഡിവൈഎസ‌്പി ഷാനവാസ‌് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2qd52wD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages