‘എന്റെ കരിയറിൽ ഇനി കുറച്ചുവർഷങ്ങൾ കൂടിയേ അവശേഷിക്കുന്നുള്ളൂവെന്ന് കോഹ്ലി’; തുടർച്ചയായി അലട്ടുന്ന പരിക്കുകളുടെ പശ്ചാത്തലത്തിൽ കോഹ്‌ലി നേരത്തെ വിരമിച്ചേക്കുമോ? - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

‘എന്റെ കരിയറിൽ ഇനി കുറച്ചുവർഷങ്ങൾ കൂടിയേ അവശേഷിക്കുന്നുള്ളൂവെന്ന് കോഹ്ലി’; തുടർച്ചയായി അലട്ടുന്ന പരിക്കുകളുടെ പശ്ചാത്തലത്തിൽ കോഹ്‌ലി നേരത്തെ വിരമിച്ചേക്കുമോ?

ഇ വാർത്ത | evartha
‘എന്റെ കരിയറിൽ ഇനി കുറച്ചുവർഷങ്ങൾ കൂടിയേ അവശേഷിക്കുന്നുള്ളൂവെന്ന് കോഹ്ലി’; തുടർച്ചയായി അലട്ടുന്ന പരിക്കുകളുടെ പശ്ചാത്തലത്തിൽ കോഹ്‌ലി നേരത്തെ വിരമിച്ചേക്കുമോ?

‘ക്രിക്കറ്റിൽ തുടരാൻ എന്റെ കരിയറിൽ ഇനി കുറച്ചുവർഷങ്ങൾ കൂടിയേ അവശേഷിക്കുന്നുള്ളൂ. രാജ്യത്തിനായി കളിക്കുകയെന്നത് എക്കാലവും വലിയ ആദരവും ബഹുമതിയുമാണ്. അതുകൊണ്ടുതന്നെ ഒരു മൽസരത്തെയും ലാഘവബുദ്ധിയോടെ സമീപിക്കാൻ നമുക്കാകില്ല. കളിക്കുന്ന കളിയോടു പ്രതിബദ്ധത പുലർത്തിയാൽ മാത്രമേ, നമുക്കു വേണ്ടത് തിരിച്ചും കിട്ടൂ. ക്രിക്കറ്റിനോടു പരമാവധി സത്യസന്ധത പുലർത്താനാണ് എന്റെ ശ്രമം’.

ഗുവാഹത്തി ഏകദിനത്തിലെ സെഞ്ചുറി പ്രകടനത്തിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി പറഞ്ഞ വാക്കുകളാണിത്. കോഹ്‌ലിയുടെ ഈ പരാമർശം പലവിധ അഭ്യൂഹങ്ങൾക്കും വഴിമരുന്നിട്ടിരുന്നു. തുടർച്ചയായി അലട്ടുന്ന പരുക്കുകളുടെ പശ്ചാത്തലത്തിൽ കോഹ്‌ലി നേരത്തെ വിരമിച്ചേക്കുമെന്നും അഭ്യൂഹം പ്രചരിച്ചിരുന്നു.

അടുത്തിടെയായി വിവിധ ടൂർണമെന്റുകളിൽനിന്ന് കോഹ്‌ലിക്കു വിശ്രമം അനുവദിക്കുന്നതും ഇത്തരം പ്രചാരണങ്ങൾക്കു കാരണമായി. എന്നാൽ ഇതെല്ലാം നിഷേധിച്ച് താരത്തിന്റെ ബാല്യകാല പരിശീലകനായിരുന്ന രാജ്കുമാർ ശർമ രംഗത്തെത്തി.

‘കുറച്ചു വർഷങ്ങൾ കൂടിയേ സജീവ ക്രിക്കറ്റിലുണ്ടാകൂ എന്നാണ് കോഹ്‌ലി പറയാൻ ഉദ്ദേശിച്ചതെന്നു ഞാൻ കരുതുന്നില്ലെന്ന് ഉറപ്പാണ്. അടുത്ത 10 വർഷത്തേക്ക് കോഹ്‌ലി ഇന്ത്യൻ ജഴ്‌സിയിൽ കളിക്കുന്നത് നിങ്ങൾ കാണും. റൺസ് നേടാനുള്ള ദാഹം അദ്ദേഹത്തെ വേട്ടയാടുമെന്നതിനാൽ 40 വയസ്സു വരെ കോഹ്‌ലി വിരമിക്കില്ലെന്ന് ഉറപ്പാണ്.

വിരമിക്കലിനെക്കുറിച്ചല്ല കോഹ്‌ലി പറഞ്ഞത്. 5-7 വർഷം കൂടി കളത്തിൽ അവശേഷിക്കുന്നുണ്ട് എന്നാകും അദ്ദേഹം ഉദ്ദേശിച്ചത്. അടുത്ത 10 വർഷത്തേക്ക് കോഹ്‌ലി ഒരിടത്തും പോകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. പരുക്കിന്റെ ശല്യവും കോഹ്‌ലിക്കു കാര്യമായില്ല’ – ശർമ പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2yTRFFD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages