ദിലീപിന്‌ കുഞ്ഞ്‌ പിറന്നതിൽ ആശംസയർപ്പിച്ചു: മാധ്യമപ്രവർത്തകയുടെ ട്വീറ്റിനെതിരെ തെന്നിന്ത്യൻ നടിമാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

ദിലീപിന്‌ കുഞ്ഞ്‌ പിറന്നതിൽ ആശംസയർപ്പിച്ചു: മാധ്യമപ്രവർത്തകയുടെ ട്വീറ്റിനെതിരെ തെന്നിന്ത്യൻ നടിമാർ

കൊച്ചി > കുഞ്ഞ് പിറന്നതിന് ദിലീപിനും കാവ്യ മാധ്യവനും ആശംസകളർപ്പിച്ചുള്ള മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് തെന്നിന്ത്യൻ നടിമാര്‍. തമിഴ്‌ സിനിമാ മാധ്യമപ്രവര്‍ത്തക ശ്രീദേവി ശ്രീധറിന്റെ ട്വീറ്റിന് താഴെയാണ് ശ്രീയ ശരണ്‍, ലക്ഷ്മി റായ്‌, ലക്ഷ്മി മച്ചു, തപ്‌സി പന്നു, രാകുല്‍ പ്രീത് എന്നിവർ വിമർശനവുമായെത്തിയത്‌. നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിയാണ്‌ ദിലീപെന്ന്‌ മറക്കരുതെന്നും ഇവർ മാധ്യമപ്രവർത്തകയെ ഓർമിപ്പിച്ചു.

ഇയാള്‍ക്കെതിരെ നിലപാടെടുത്തതിന്റെ പേരിൽ മലയാളം സിനിമയിലെ സ്ത്രീകള്‍ക്ക്‌ ജോലിചെയ്യാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു മാധ്യപ്രവർത്തകയിൽ നിന്നുള്ള  ഇത്തരമൊരു ട്വീറ്റ് വലിയ നാണക്കേട് തന്നെയാണെന്നും ലക്ഷ്മി മാന്‍ചു പറഞ്ഞു.

താന്‍ ചെയ്തതു മറ്റൊരു സ്‌ത്രീയോട്‌ ചെയ്‌തതുപോലെ ചെയ്യാൻ ഒരു പുരുഷനെയും അനുവദിക്കില്ലെന്ന്‌ തന്റെ മകളോട് അയാള്‍ സത്യം ചെയ്യണമെന്നായിരുന്നു തപ്‌സിയുടെ പ്രതികരണം.

മാധ്യമങ്ങള്‍ ഒരിക്കലും ഇത്തരം ആളുകളെ പുകഴ്ത്തരുതെന്നും മാധ്യമങ്ങൾ ഒരു നിലപാടെടുത്തില്ലെങ്കില്‍ പിന്നെ ആരാണ് എടുക്കുകയെന്ന്‌ രാകുല്‍ പ്രീത് പറഞ്ഞു.

ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിതെന്നും ഈ ട്വീറ്റ് മാധ്യമപ്രവർത്തകയുടെ യഥാര്‍ഥ സ്വഭാവം എന്താണെന്ന് വ്യക്തമാക്കുന്നതായും ലക്ഷ്മിയെയും തപ്‌സിയെയും പിന്തുണച്ചെത്തിയ ലക്ഷ്മി റായ്‌ പറഞ്ഞു.

'ഇയാളൊരു നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച വ്യക്തിയാണ്. ഒരു സ്ത്രീ ആയിട്ടു കൂടി നിങ്ങള്‍ ഇയാളെ അഭിനന്ദിക്കുന്നു. എനിക്ക് നിങ്ങളോട് ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല' ശ്രീയ ശരണ്‍ കുറിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2q4X1JX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages