കൊച്ചി> ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത കേസില്‍ രാഹുല്‍ ഈശ്വറിനെ വീണ്ടും പൊലീസ് അറസ്റ്റു ചെയ്തു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ ആളുകള്‍ തയ്യാറായിരുന്നു എന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നത്. ഇൗ പരാമര്‍ശത്തിന്റ പശ്ചാത്തലത്തില്‍ കലാപാഹ്വനം നടത്തിയെന്നാരോപിച്ചുള്ള പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.
കൊച്ചി സിറ്റി പൊലീസ് തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍നിന്നാണ് രാഹുലിനെ അറസ്റ്റു ചെയ്തത്.കൊച്ചി സ്വദേശി പ്രമോദ് നല്‍കിയ പരാതിയിലാണ് നടപടി. എറണാകുളത്തു പത്രസമ്മേളനത്തിനിടയിലാണു രാഹുല്‍ വെളിപ്പെടുത്തല്‍ നടത്തിയത്
from Kerala || Deshabhimani Online News https://ift.tt/2qcTKIC
via IFTTT
No comments:
Post a Comment