വിശ്വാസികളോട‌് മാപ്പ‌പേക്ഷിച്ച‌് ഫരീദാബാദ‌് ആർച്ച‌്ബിഷപ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

വിശ്വാസികളോട‌് മാപ്പ‌പേക്ഷിച്ച‌് ഫരീദാബാദ‌് ആർച്ച‌്ബിഷപ്

ന്യൂഡൽഹി > കത്തോലിക്കാ സഭയിലെ വിവാദങ്ങൾക്ക‌് വിശ്വാസികളോട‌് മാപ്പ‌പേക്ഷിച്ച‌് ഫരീദാബാദ‌് രൂപത ആർച്ച‌്ബിഷപ് കുര്യാക്കോസ‌് ഭരണികുളങ്ങര. അടുത്തകാലത്ത‌് ഉണ്ടായ ചില സംഭവങ്ങൾ സഭയ‌്ക്കുള്ളിൽ പ്രളയമുണ്ടാക്കിയതായും കന്യാസ‌്ത്രീകളുടെ സമരത്തെ പിന്തുണയ‌്ക്കുന്നതായും അദ്ദേഹം പറഞ്ഞു.

നീതിക്ക‌ുവേണ്ടിയും സത്യത്തിന‌ുവേണ്ടിയും സഭ തെരുവിലിറങ്ങുന്നത‌് ആദ്യമല്ല. ഭൂമിവിവാദം, കുമ്പസാര രഹസ്യം ലംഘിക്കൽ, വൈദികർ ഉൾപ്പെട്ട പീഡനങ്ങൾ തുടങ്ങിയ വിവാദങ്ങൾ വിശ്വാസത്തെ ബാധിച്ചു. വിവാദങ്ങൾമൂലം ഏതെങ്കിലും വിശ്വാസിയുടെ  വിശ്വാസത്തിന‌് ക്ഷതമേറ്റിട്ടുണ്ടെങ്കിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയാണെന്നും ആർച്ച‌്ബിഷപ് പറഞ്ഞു. ആദ്യമായാണ‌് ഒരു ആർച്ച‌്ബിഷപ് വിവാദങ്ങളിൽ ഖേദംപ്രകടിപ്പിച്ചും കന്യാസ‌്ത്രീകളുടെ സമരത്തിന‌് പിന്തുണപ്രഖ്യാപിച്ചും രംഗത്തെത്തുന്നത‌്. ത്യാഗരാജ സ‌്റ്റേഡിയത്തിൽ നടന്ന ബൈബിൾ കൺവൻഷന്റെ സമാപനസമ്മേളത്തിലെ കുർബാന പ്രസംഗത്തിലാണ‌് ആർച്ച‌്ബിഷപ് കുര്യാക്കോസ‌് ഭരണികുളങ്ങര വിശ്വാസികളോട‌് ഖേദം പ്രകടിപ്പിച്ചത‌്.

സമീപകാലത്തുണ്ടായ സംഭവങ്ങൾ കത്തോലിക്കർ അല്ലാത്ത വിശ്വാസികളുടെയും വിശ്വാസത്തെയും ബാധിച്ചിട്ടുണ്ടെന്ന‌് ആർച്ച‌്ബിഷപ് പറഞ്ഞു. സിറോ മലബാർ സഭയിലെ വിവാദ ഭൂമി ഇടപാട‌്, കുമ്പസാര രഹസ്യം ചോർത്തുമെന്ന‌് ഭീഷണിപ്പെടുത്തി ഓർത്തഡോക‌്സ‌് വൈദികർ വീട്ടമ്മയെ പീഡിപ്പിച്ച സംഭവം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം പരാമർശിച്ചു. ഒരു റോൾമോഡലുകളെയും ആശ്രയിച്ചല്ല ക്രൈസ‌്തവവിശ്വാസം കെട്ടിപ്പടുത്തിട്ടുള്ളതെന്ന വസ‌്തുത മറക്കരുതെന്ന‌് വിശ്വാസികളോട‌് അദ്ദേഹം ആവശ്യപ്പെട്ടു.



from Kerala || Deshabhimani ​Online ​News https://ift.tt/2IyDM45
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages