കൊച്ചി > ഇന്ധനവിലവർധനയെത്തുടർന്ന‌് മൂന്നുമാസത്തിനിടെ എറണാകുളം ജില്ലയിൽ സർവീസ‌് നിർത്തിയത് 150ലേറെ ബസുകൾ. രണ്ടുവർഷമായി ജില്ലയിൽ സ്വകാര്യബസുകളുടെ എണ്ണം കുത്തനെ കുറയുകയാണ‌്. 2016ൽ 1630 ബസുകളാണ‌് സർവീസ‌് നടത്തിയിരുന്നത‌്. ഇപ്പോൾ ആയിരത്തോളം ബസുകൾമാത്രമാണ‌് ഉള്ളത‌്.
ദിനംപ്രതിയുള്ള ഇന്ധനവിലവർധനമൂലം ബസുടമകൾ കടുത്ത പ്രതിസന്ധിയിലേക്കാണ‌് നീങ്ങുന്നതെന്നും കേരളത്തിലെ പ്രശസ‌്തമായ പല സ്വകാര്യ ബസ‌് സർവീസ‌് സ്ഥാപനങ്ങളും പ്രവർത്തനം നിർത്തിയെന്നും കേരള സ‌്റ്റേറ്റ‌് പ്രൈവറ്റ‌് ബസ‌് ഓപ്പറേറ്റേഴ‌്സ‌് ഫെഡറേഷൻ പ്രസിഡന്റ‌് എം ബി സത്യൻ പറഞ്ഞു.
എറണാകുളം ജില്ലയിൽ കോതമംഗലത്തെ പിപികെ, കെഎംഎസ‌് തുടങ്ങിയ സ്ഥാപനങ്ങൾ ബസുകൾ വിറ്റു. ഇടുക്കി തൊടുപുഴയിലെ പ്രശസ‌്ത സ്ഥാപനമായിരുന്ന ‘പ്രകാശ‌്’ ബസുകളുടെ എണ്ണം രണ്ടാക്കി കുറച്ചു. മാർച്ചിൽ ഡീസൽ ഇനത്തിൽമാത്രം ദിനംപ്രതി 68 രൂപ അധികച്ചെലവുണ്ടായപ്പോൾ നിലവിൽ രണ്ടായിരം രൂപയോളം അധികച്ചെലവാണ‌് ദിനംപ്രതി ഓരോ ബസിനും ഉണ്ടാകുന്നത‌്.
എറണാകുളം നഗരത്തിൽ ബസുകൾ സർവീസ‌് അവസാനിപ്പിച്ചിട്ടില്ല. എന്നാൽ, രാത്രിയിലുള്ള ട്രിപ്പുകൾ റദ്ദാക്കുന്നുണ്ട‌്. യാത്രക്കാർ കുറവുള്ള സമയത്ത‌് ഓടിയാൽ ഡീസൽച്ചെലവുപോലും കിട്ടില്ലാത്തതിനാലാണ‌് ഇങ്ങനെ ചെയ്യേണ്ടിവരുന്നതെന്ന‌് ഉടമകൾ പറഞ്ഞു.
ഡീസൽവില കൂടാതെ, നികുതി, ഇൻഷുറൻസ‌്, അറ്റകുറ്റപ്പണി, തൊഴിലാളികളുടെ ശമ്പളം എന്നിവ കൊടുത്തുകഴിഞ്ഞാൽ സർവീസ‌് എപ്പോഴും നഷ്ടത്തിലാണ‌്. ബസുകൾ ഫിറ്റ‌്നസ‌്ടെസ‌്റ്റ‌് നടത്തി പുറത്തിറക്കുന്നതിന‌് ഓരോ വർഷവും ലക്ഷങ്ങൾ വേറെ ചെലവാകും. എറണാകുളം നഗരത്തിലെ മിക്ക ബസുടമകളും പലിശയ‌്ക്ക‌് പണമെടുത്താണ‌് സർവീസ‌് നടത്തിക്കൊണ്ടുപോകുന്നത‌്. ഇതിന്റെ കടം തിരിച്ചടയ‌്ക്കാനുള്ളതിനാലാണ‌് സർവീസ‌് നിർത്താൻ സാധിക്കാത്തത‌്.
from Kerala || Deshabhimani Online News https://ift.tt/2Rm5ftS
via IFTTT
No comments:
Post a Comment