സമരത്തെ പിന്തുണച്ചു; മാളികപ്പുറം മേല്‍ശാന്തിക്ക് ഭീഷണിക്കത്ത് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

സമരത്തെ പിന്തുണച്ചു; മാളികപ്പുറം മേല്‍ശാന്തിക്ക് ഭീഷണിക്കത്ത്

ഇ വാർത്ത | evartha
സമരത്തെ പിന്തുണച്ചു; മാളികപ്പുറം മേല്‍ശാന്തിക്ക് ഭീഷണിക്കത്ത്

സന്നിധാനം: ശബരിമലയിലെ മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് ഭീഷണി സന്ദേശം. ഫോണിലൂടെയും കത്ത് മുഖേനയുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. അനീഷിന്റെ പരാതിയെ തുടര്‍ന്ന് സന്നിധാനം പൊലീസ് കേസെടുത്തു.ഭീഷണിക്കത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്.

യഥാര്‍ത്ഥ ഈശ്വരനെ നിന്റെ മരണ സമയത്ത് കാണാം എന്നാണ് കത്തില്‍ കുറിച്ചിരിക്കുന്നത്. കത്തില്‍ അശ്ലീല പദപ്രയോഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ശബരിമല അടച്ചിടാന്‍ തന്ത്രി കണ്ഠരര് രാജീവര് നിര്‍ദ്ദേശം നല്‍കിയത് വിവാദമായതിന് പിന്നാലെ തന്ത്രിക്ക് പിന്തുണയുമായി മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി രംഗത്ത്‌എത്തിയിരുന്നു. പതിനെട്ടാം പടിക്ക് താഴെ പ്രതിഷേധം സംഘടിപ്പിച്ച പരികര്‍മ്മികള്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിക്കൊരുങ്ങുമ്പോഴാണ് നട അടയ്ക്കാനും പ്രതിഷേധ പ്രകടനത്തിനും നിര്‍ദ്ദേശം നല്‍കിയ തന്ത്രിയെ പിന്തുണച്ച്‌ അനീഷ് നമ്പൂതിരി രംഗത്തെത്തിയത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2zd8Hyu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages