ഇ വാർത്ത | evartha
‘നമ്മളെല്ലാം വാക്കിലാണല്ലോ വിലകാണിക്കേണ്ടത്. പറഞ്ഞവാക്കിന് വിലയില്ലാതായാല്‍ എന്തു ചെയ്യും!’ പ്രധാനമന്ത്രി വാക്കു മാറ്റിയെന്ന് മുഖ്യമന്ത്രി
ദുബായ്: പ്രളയദുരിതാശ്വാസത്തിനായി വിദേശത്തേക്ക് പോകാന്‍ മന്ത്രിമാര്‍ക്ക് വാക്കാല്‍ അനുമതി നല്കിയ പ്രധാനമന്ത്രി പിന്നീട് വാക്ക് മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രിയെ നേരിട്ട് കണ്ടാണ് മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി തേടിയതെന്നും മുഖ്യമന്ത്രി ദുബായില്‍ പറഞ്ഞു.
‘ലോകത്തെങ്ങുമുള്ള പ്രവാസി മലയാളികളെ നേരിട്ട് കണ്ട് സഹായം തേടാമെന്നാണ് പ്രധാനമന്ത്രിയോട് പറഞ്ഞത്. ഇക്കാര്യങ്ങളോട് അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി ചാരിറ്റി സംഘടനകളെയും കാണാമെന്നു പറഞ്ഞു. എന്നാല്‍ പിന്നീട് മന്ത്രിമാരുടെ യാത്രക്ക് അനുമതി നിഷേധിച്ചു. ഇത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.’ അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
‘നമ്മളെല്ലാം വാക്കിലാണല്ലോ വിലകാണിക്കേണ്ടത്. പറഞ്ഞവാക്കിന് വിലയില്ലാതായാല്‍ എന്തു ചെയ്യും’ എന്നാണ് ദുബൈയില്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ മുഖ്യമന്ത്രി മോദിയുടെ നടപടിയെക്കുറിച്ചു പറഞ്ഞത്.
കേരളം ആരുടെ മുന്നിലും തോല്ക്കാന് തയാറല്ല. നമുക്ക് നമ്മുടെ നാട് പുനര്‍നിര്‍മിച്ചേ മതിയാകൂ. നവകേരളം സൃഷ്ടിക്കുന്നത് തടയാമെന്ന് ആരും കരുതേണ്ട. പ്രവാസി മലയാളികള്‍ നമ്മുടെ നാടിന്റെ കരുത്താണ്. അവരില്‍ വലിയ വിശ്വാസമുണ്ടെന്നും എല്ലാ പ്രവാസികളും നാടിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OyvcIJ
via IFTTT
No comments:
Post a Comment