ഇടുക്കി> ഇടുക്കി അണക്കെട്ട് തുറന്നതിൽ ആശങ്കവേണ്ടെന്ന് ജില്ലാ കലക്‌ടർ കെ ജീവൻ ബാബു. ജില്ലയിൽ ഇതുവരെ ആരേയും മാറ്റിപ്പാർപ്പിക്കേണ്ടി വന്നിട്ടില്ല. എത്ര സമയം ഷട്ടർ ഉയർത്തുമെന്നതിനെ കുറിച്ച് കെഎസ്‌ഇബിയാണ് തീരുമാനമെടുക്കേണ്ടത്. ജില്ലയിൽ മഴ കുറയുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയരുന്നത് സംബന്ധിച്ച് തമിഴ്‌നാടുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും കലക്‌ടർ അറിയിച്ചു.
ചെറുത്തോണിയിലെ മൂന്നാമത്തെ ഷട്ടർ ആണ് ഉയർത്തിയത്. ആദ്യം 50 സെന്റിമീറ്റർ ഉയർത്തിയത് പിന്നീട് 70 സെന്റീമീറ്ററാക്കി.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 132 അടിയായി. 3474 ഘനയടിവെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്.
from Kerala || Deshabhimani Online News https://ift.tt/2QyAK2B
via IFTTT
No comments:
Post a Comment