കോഴിക്കോട് > യുവാക്കൾക്കും വിദ്യാർഥികൾക്കും വിൽപ്പനയ‌്ക്കായി കൊണ്ടുവന്ന ലക്ഷക്കണക്കിന് രൂപയുടെ ലഹരിമരുന്നുകളുമായി എൻജിനിയറിങ് ബിരുദധാരിയെ അറസ‌്റ്റ‌്ചെയ‌്തു. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള അലയൻസ് ഹോംസിൽ താമസിക്കുന്ന വെള്ളിമാടുകുന്ന് ഖാൻസ് ഹൗസിൽ മുഹമ്മദ് സാക്കിബ് (20) ആണ് പിടിയിലായത്. എംഡിഎംഎ എക്സ്റ്റസി പിൽസ് 50 എണ്ണം, സ്റ്റാമ്പ് രൂപത്തിലുള്ള എൽഎസ്ഡി 25 എണ്ണം, ഹാഷിഷ് 50 ഗ്രാം എന്നിവ കണ്ടെടുത്തു.
കോഴിക്കോട് ടൗൺ പൊലീസും ആന്റി നാർക്കോട്ടിക് സ്പെഷൽ ആക‌്ഷൻ ഫോഴ്സും ചേർന്നാണ‌് കടപ്പുറം പരിസരത്തുനിന്ന‌് പിടികൂടിയത‌്. രണ്ടുവർഷത്തോളമായി ഇത്തരം ലഹരിമരുന്ന് ഉപയോഗിക്കുന്ന ഇയാൾ ആവശ്യമായ പണം കണ്ടെത്താൻ വേണ്ടിയാണ് മയക്കുമരുന്ന് കച്ചവടത്തിലേക്ക് കടന്നതെന്ന‌് പൊലീസ‌് പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ‌് ഗോവയിൽ വിനോദയാത്രക്ക‌് പോയ സമയത്താണ് ലഹരിവസ‌്തുക്കൾ വിൽപ്പനക്കായി കേരളത്തിലേക്ക് കൊണ്ടുവന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2Rm59Cw
via IFTTT
No comments:
Post a Comment