ഇ വാർത്ത | evartha
സഖാവ് സരിതയ്ക്കൊപ്പം:ശബരിമല ചലഞ്ചിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന പിണറായിക്ക് കൈത്താങ്ങായി വീണ്ടും സരിത എത്തിയെന്ന് അഡ്വ ജയശങ്കര്‍

കൊച്ചി: സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്ബില്‍ പകച്ചു നില്ക്കുന്ന പിണറായി സര്‍ക്കാരിനു കൈത്താങ്ങായി വീണ്ടും സരിത എത്തിയെന്ന് അഡ്വ. ജയശങ്കര്‍. കഴിഞ്ഞദിവസം, സരിതയുടെ പരാതിയില്‍ ഉമ്മൻചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നു. വേണുഗോപാലിനുമെതിരെ ബലാത്സംഗക്കുറ്റവും ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.എല്‍.ഡി.എഫ് പ്രതിസന്ധിയിലാകുമ്പോഴോക്കെ സരിത ഓരോ വെളിപ്പെടുത്തലുമായി വരുന്നത് പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് അഡ്വ. ജയശങ്കറിന്റെ പരിഹാസം.
മീ ടൂവില്‍ എംജെ അക്ബറുടെ രാജി ആവശ്യപ്പെട്ട കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സരിതയുടെ പരാതി അവഗണിക്കാനാവില്ലെന്നും ജയശങ്കര്‍ പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്ബില്‍ പകച്ചു നില്ക്കുന്ന പിണറായി സര്‍ക്കാരിനു കൈത്താങ്ങായി വീണ്ടും സരിത.
സരിതാനായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്തു. ബലാത്സംഗമാണ് വേണുവിനെതിരെ ആരോപിച്ചിട്ടുളളത്; ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനവും. രണ്ടും ജാമ്യമില്ലാ വകുപ്പുകള്‍.
ഇതൊരു തുടക്കമാണ്. ആര്യാടന്‍ മുതല്‍ ഹൈബി ഈഡന്‍ വരെയുളളവര്‍ക്കെതിരെയും ഇതുപോലുളള പരാതികള്‍ സരിത എഴുതിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്ബ് സ്ത്രീപീഡകരായ മൊത്തം കോണ്‍ഗ്രസ് നേതാക്കളും ജയിലിലാകും.
മീടൂവില്‍ എംജെ അക്ബറുടെ രാജി ആവശ്യപ്പെട്ട കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സരിതയുടെ പരാതി അവഗണിക്കാനാവില്ല. ഉമ്മന്‍ചാണ്ടിയെയും വേണുഗോപാലിനെയും വര്‍ക്കിങ് കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കേണ്ടി വരും. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടി വരും.
#നമ്മള്‍ അതിജീവിക്കും,
സഖാവ് സരിതയ്ക്കൊപ്പം
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2NUAjhk
via IFTTT
No comments:
Post a Comment