ഇ വാർത്ത | evartha
സന്നിധാനത്ത് പ്രവേശിക്കാന്‍ എത്തിയ ആന്ധ്ര സ്വദേശിനികള്‍ മടങ്ങി;പ്രതിഷേധങ്ങള്‍ അറിയാതെ എത്തിയതാണെന്ന് സ്ത്രീകള്‍
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പ്രവേശിക്കാന്‍ എത്തിയ ആന്ധ്ര സ്വദേശിനികള്‍ മടങ്ങി.
ആന്ധ്രാപ്രദേശ് സ്വദേശിനികളായ വാസന്തിയും ലക്ഷ്മിയുമാണ് ഇന്ന് രാവിലെ ശബരിമലയില്‍ എത്തിയത്.
മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തോടൊപ്പമാണ് ഇവരെത്തിയത്. പൊലീസ് അകമ്പടികള്‍ ഇല്ലാതെയാണ് ഇവര്‍ മലകയറിയത്. എന്നാല്‍ കാനന പാത തുടങ്ങുന്ന ഭാഗത്ത് ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവതികളുടെ പ്രവേശനത്തിന് എതിരെ ഭക്തര്‍ വഴിയില്‍ കിടന്നും ശരണം വിളിച്ചും പ്രതിഷേധം പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് എത്തി യുവതികളെ പമ്പാ ഗാര്‍ഡ് റൂമിലേക്ക് മാറ്റുകയായിരുന്നു.
ഗാര്‍ഡ് റൂമിലെത്തിച്ച യുവതികളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ശേഷം ഇരുവരും തിരികെ പോകുകയാണെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2CVt87s
via IFTTT
No comments:
Post a Comment