കോട്ടക്കൽ
സമൂഹം കർമത്തിൽനിന്ന‌് പിൻവാങ്ങുന്നത‌് ഭയപ്പെടുത്തുന്നുണ്ടെന്നും ജീവിതത്തിന്റെ പല മേഖലകളിലും ഇത‌് സംഭവിക്കുന്നുണ്ടെന്നും എം ടി വാസുദേവൻ നായർ പറഞ്ഞു. ഡോ. പി കെ വാരിയർക്ക‌് കർമശ്രേഷ‌്ഠ പുരസ‌്കാരം സമ്മാനിച്ച‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാരോഗ്യം അവഗണിച്ചും മനുഷ്യൻ അധ്വാനിക്കുകയും കർമം ചെയ്യുകയും വേണം. സവിശേഷമായ കർമം ചെയ്യുന്ന വ്യക്തികൾ ആദരിക്കേപ്പെടേണ്ടതും അവരുടെ കാൽപ്പാടുകൾ പിന്തുടരപ്പെടേണ്ടതുമുണ്ട‌്. ഡോ. പി കെ വാരിയർ ഇത്തരത്തിൽ ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യമുള്ള കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത‌് സുകൃതമായി കാണുന്നുവെന്നും എം ടി പറഞ്ഞു.
കോട്ടക്കൽ ആര്യവൈദ്യശാലയിലൂടെയാണ‌് തനിക്ക‌് ലഭിച്ച പേരും പെരുമയുമെല്ലാം ഉണ്ടായതെന്ന‌് ഡോ. പി കെ വാരിയർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2yFMVTJ
via IFTTT
No comments:
Post a Comment