എന്തുകൊണ്ട് സിസിടിവി ഓഫ് ചെയ്തു, ഇന്‍ഷൂറന്‍സ് അടയ്ക്കാത്ത കാര്‍ എന്തുകൊണ്ട് കത്തിയില്ല; എന്തുകൊണ്ട് കൈരളി മാത്രം ആദ്യം ഓടിയെത്തി: എല്ലാം ദുരൂഹമാണെന്ന് കെ സുരേന്ദ്രന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

എന്തുകൊണ്ട് സിസിടിവി ഓഫ് ചെയ്തു, ഇന്‍ഷൂറന്‍സ് അടയ്ക്കാത്ത കാര്‍ എന്തുകൊണ്ട് കത്തിയില്ല; എന്തുകൊണ്ട് കൈരളി മാത്രം ആദ്യം ഓടിയെത്തി: എല്ലാം ദുരൂഹമാണെന്ന് കെ സുരേന്ദ്രന്‍

ഇ വാർത്ത | evartha
എന്തുകൊണ്ട് സിസിടിവി ഓഫ് ചെയ്തു, ഇന്‍ഷൂറന്‍സ് അടയ്ക്കാത്ത കാര്‍ എന്തുകൊണ്ട് കത്തിയില്ല; എന്തുകൊണ്ട് കൈരളി മാത്രം ആദ്യം ഓടിയെത്തി: എല്ലാം ദുരൂഹമാണെന്ന് കെ സുരേന്ദ്രന്‍

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ നടന്ന അക്രമണം സന്ദീപാനന്ദഗിരി തന്നെ ആസൂത്രണം ചെയ്ത നാടകമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സന്ദീപാനന്ദന്‍ സ്വാമിയല്ല, വെറും ഒരു കാപട്യക്കാരന്‍. അയാള്‍ തന്നെ ആസൂത്രണം ചെയ്ത നാടകമാണ് ഇന്ന് നടന്നതെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ സന്ദീപാനന്ദയ്‌ക്കെതിരെ രംഗത്ത് വന്നത്.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒന്നാമത്തെ കാര്യം സന്ദീപാനന്ദന്‍ സ്വാമിയല്ല. വെറും ഒരു കാപട്യക്കാരന്‍. അയാള്‍ തന്നെ ആസൂത്രണം ചെയ്ത നാടകമാണ് ഇന്ന് നടന്നത്. സി. സി. ടി. വി എന്തിന് ഓഫ് ചെയ്തുവെച്ചു? ഇന്‍ഷൂറന്‍സ് അടയ്ക്കാത്ത കാര്‍ എന്തുകൊണ്ട് കത്തിയില്ല? ജീവനക്കാരനെ എന്തിന് ഒഴിവാക്കി? എട്ടുമാസമായി വരാത്തിടത്ത് ഇന്ന് എങ്ങനെ എത്തി? എന്തുകൊണ്ട് കൈരളി മാത്രം ആദ്യം ഓടിയെത്തി? എല്ലാം ദുരൂഹമാണ്. അമിത് ഷാ കേരളത്തില്‍ വരുന്ന ദിവസം തന്നെ നടത്തിയ ഈ നാടകത്തിലെ എല്ലാ വിവരങ്ങളും താമസിയാതെ പുറത്തുവരും. പിണറായി വിജയന്‍ അറിഞ്ഞുകൊണ്ടുള്ള നാടകമാണിത്. എന്തായാലും വിജയാ സംഗതി വളരെ ചീപ്പായിപ്പോയി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2qacitg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages