വായ‌്പാ പരിധി ഉയർത്തൽ : കേന്ദ്രനിലപാട‌് അനുഭാവപൂർവമല്ല: ഐസ‌ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

വായ‌്പാ പരിധി ഉയർത്തൽ : കേന്ദ്രനിലപാട‌് അനുഭാവപൂർവമല്ല: ഐസ‌ക‌്

തിരുവനന്തപുരം
പ്രളയാനന്തര കേരള പുനർനിർമാണം സാധ്യമാക്കാൻ ധനസമാഹരണത്തിനായി വായ‌്പാ പരിധി ഉയർത്തണമെന്ന ആവശ്യത്തിൽ അനുഭാവപൂർണമായ സമീപനമല്ല കേന്ദ്ര സർക്കാരിനെന്ന‌് ധനമന്ത്രി ടി എം തോമസ‌് ഐസക‌്. വിദേശമലയാളികളിൽനിന്ന‌് സഹായം വാങ്ങാൻപോലും തടസ്സം നിൽക്കുകയാണ‌് കേന്ദ്രം.

നവകേരള നിർമിതിക്കും അടിയന്തര ആവശ്യങ്ങൾക്കും പണംവേണം. സംസ്ഥാനത്തിന്റെ വാർഷികവരുമാന മിച്ചംകൊണ്ടുമാത്രം ഇത‌് നടക്കില്ല. കൂടുതൽ വായ‌്പയിലൂടെമാത്രമേ സാധ്യമാകൂ. എന്നാൽ, വായ‌്പാ പരിധി മൂന്നു ശതമാനത്തിൽ ഒതുക്കണമെന്നാണ‌് കേന്ദ്രം നിർബന്ധിക്കുന്നത‌്. 2008ൽ സാമ്പത്തികമാന്ദ്യത്തിന്റെ പേരിൽ കേന്ദ്രസർക്കാരിന്റെ കടമെടുപ്പ‌് പരിധി അഞ്ച‌് ശതമാനമായി ഉയർത്തിയിരുന്നു. ഇതിൽ മാറ്റം വരുത്തിയിട്ടില്ല. പെട്രോൾ വില ഉയർത്തിയായാലും കടമെടുപ്പ‌് പരിധി 3.3 ശതമാനത്തിലെത്തിക്കുമെന്നാണ‌് ഇപ്പോൾ കേന്ദ്ര ധനമന്ത്രി അവകാശപ്പെടുന്നത‌്. എന്നിട്ടും സംസ്ഥാനങ്ങളുടെ കടമെടുപ്പ‌് പരിധി മൂന്നു ശതമാനത്തിൽ കൂടരുതെന്നാണ‌് നിർബന്ധബുദ്ധി. സംസ്ഥാനങ്ങളുടെ ശരാശരി പരിധി 2.75 ശതമാനമാണ‌്. കേരളത്തിന്റെ കടമെടുപ്പ‌് പരിധി അൽപ്പമൊന്നുയർത്തിയാലും സമ്പദ‌്ഘടനയ‌്ക്ക‌് ഒന്നും സംഭവിക്കില്ല. അത‌് തടയുന്നതിൽ സാമ്പത്തികയുക്തിയില്ല. കടമെടുപ്പ‌് പരിധി സംബന്ധിച്ച‌് ഉയർത്താമെന്നോ ഉയർത്തില്ലെന്നോ ഇനിയും അറിയിച്ചിട്ടില്ല. യുക്തിഭദ്രമായ നടപടിയാണ‌് പ്രതീക്ഷിക്കുന്നത‌്.

ബിഹാർ ധനമന്ത്രി സുശീൽ മോഡി അധ്യക്ഷനായ ജിഎസ‌്ടി കൗൺസിൽ മന്ത്രിതല ഉപസമിതി ഈ ആവശ്യം  അനുഭാവപൂർവമാണ‌് പരിഗണിച്ചത‌്. ഇതു സംബന്ധിച്ച‌് ധനകമീഷനുമായി ചർച്ച ചെയ്യാമെന്ന നിലപാടായിരുന്നു ഉപസമിതിക്ക‌്. ഇതിന‌് സമയം ആവശ്യപ്പെട്ടിട്ടുണ്ട‌്. കേര‌ളത്തിന്റെ പുനർനിർമാണത്തിനായി ജിഎസ‌്ടിയിൽ സെസ‌് ഏർപ്പെടുത്തുന്നത‌് സംബന്ധിച്ച‌് ഉപസമിതി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട‌്. നവംബറിൽ മന്ത്രിസഭായോഗം തീരുമാനമെടുത്ത‌് കൗൺസിലിൽ കൊണ്ടുവരും. കേരളത്തിനകത്തുതന്നെ ഒരു സെസ‌് ഏർപ്പെടുത്തണമെന്നാണ‌് സംസ്ഥാനത്തിന്റെ നിലപാട‌്. രാജ്യമാകെ സെസ‌് ഏർപ്പെടുത്തിയാൽ എത്ര തുക ലഭ്യമാകും, എത്രകാലം എടുക്കും എന്നതിലെല്ലാം അനിശ്ചിതത്വമാണ‌്. മറ്റു പല സംസ്ഥാനങ്ങളും കേരളത്തിന്റെ അവസ്ഥ നേരിടുന്നുമുണ്ട‌്. അവർക്ക‌് പ്രയാസമുണ്ടാകരുതെന്നാണ‌് സംസ്ഥാനം ആഗ്രഹിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2RdN7RZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages