'നാളെ എന്നെ കത്തിക്കാം. പക്ഷെ, നിലപാടിൽ മാറ്റമില്ല' - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

'നാളെ എന്നെ കത്തിക്കാം. പക്ഷെ, നിലപാടിൽ മാറ്റമില്ല'


തിരുവനന്തപുരം 
ആശ്രമം കത്തിച്ച‌് തന്നെ വകവരുത്താനുള്ള  ശ്രമത്തിനു പിന്നിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ‌് ശ്രീധരൻപിള്ള, താഴമൺ തന്ത്രികുടുംബം, പന്തളം രാജകൊട്ടാരം എന്നിവരുടെ ഗൂഢാലോചനയും ആഹ്വാനവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു. ഭീഷണിപ്പെടുത്തിയിട്ടും നിശബ്ദമാക്കാനാവാതെ വന്നപ്പോൾ ചുട്ടുകൊല്ലുകയായിരുന്നു ലക്ഷ്യം. കൃത്യസമയത്ത് ഫയർഫോഴ്‌സ് എത്തിയതിനാൽ വൻദുരന്തം ഒഴിവായി. ശബരിമലയുടെ പേരിൽ കേരളത്തെ കത്തിക്കുകയെന്ന പരസ്യമായ ആഹ്വാനവും അവർ നടത്തി. ബിജെപി നടത്തിയ യാത്രയിൽ പങ്കെടുത്ത വിശ്വാസികളെ, തെറ്റിദ്ധരിപ്പിച്ചതാണെന്ന് കൃത്യമായി
ഞാൻ പറഞ്ഞു കൊടുത്തിരുന്നു. ഇത് തിരിച്ചറിഞ്ഞ വലിയൊരു വിഭാഗം, അറിയാതെ ജാഥയിൽ പങ്കെടുത്തതാണെന്ന് പറയുകയും ചെയ്തിരുന്നു. വിശ്വാസികൾക്ക് ശരിയായ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന താനാണ് കുഴപ്പക്കാരനെന്ന തിരിച്ചറിവാണ് ആക്രമത്തിന് പ്രേരകമായത്. ബിജെപി സംസ്ഥാന പ്രസിഡന്റ‌് ശ്രീധരൻപിള്ള ക്രിമനൽ ലോയർ എന്ന നിലയിൽ അക്രമത്തിന‌് ആഹ്വാനം ചെയ്യുകയായിരുന്നു. നിങ്ങൾ അക്രമം നടത്തിയാൽ അഭിഭാഷകനായ ഞാൻ സംരക്ഷിച്ചുകൊള്ളാം എന്നതായിരുന്നു ആഹ്വാനം. കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന‌് കലാപത്തിന‌് ധനം സമാഹരിക്കുന്നത‌് രാഹുൽ ഇശ്വർ ആണ‌്. അങ്ങനെ ആക്രമികളെ കേസുകളിൽനിന്ന‌് രക്ഷിക്കാനാണ‌് രാഹുൽ ശ്രമിക്കുന്നത‌്. താന്ത്രികമോ ധാർമികമോ യുക്തിപരമോ അല്ലാത്ത വാദങ്ങൾ ഉയർത്തി പന്തളം കൊട്ടാരം കുടുംബാംഗങ്ങൾ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ‌്.
ആശ്രമം തീയിട്ടാൽ യാഥാർഥ സന്യാസിയെ ഭയപ്പെടുത്താനാകില്ലെന്ന‌്  മനസ്സിലാക്കണം. സന്യാസി നിർഭയനാണ‌്.

സർവസംഗപരിത്യാഗിയാണ‌്. ഇത്തരം യഥാർഥ സന്യാസിയെ അക്രമണകാരികൾക്ക‌് അധികം പരിചയം കാണില്ല. അവർക്ക‌് പലതിന്റെയും വിൽപ്പനകൾ നടത്തുന്ന സന്യാസിമാരെയാണ‌് പരിചയം. സോപ്പ‌്, ഷാംപൂ, ചില്ലറ ആട്ടപ്പൊടിയൊക്കെ വിൽക്കുകയും കെട്ടിപ്പിടിച്ച‌് അനുഗ്രഹം കൊടുക്കുന്ന അനുഗ്രഹ തൊഴിലാളികളായ സന്യാസിമാരെയെ അക്രമികൾ കണ്ടിട്ടുള്ളൂ. ഭാരതീയ ധർമശാസ‌്ത്രത്തെ, ഋഷി പാരമ്പര്യത്തെ ജനങ്ങൾക്ക‌് പരിചയപ്പെടുത്തി‌ക്കൊടുക്കുകയാണ‌് ഞാൻ. അതുകൊണ്ട‌് അക്രമം എപ്പോഴും പ്രതീക്ഷിച്ചിട്ടുണ്ട‌്. 

ഇതുപോലെ നാളെ എന്നെ കത്തിക്കാം. പക്ഷെ, നിലപാടിൽ   മാറ്റമില്ല. ഇതാണ‌് സംഘപരിവാരത്തിന്റെ പ്രവർത്തനങ്ങളെന്ന‌് ജനങ്ങൾ മനസ്സിലാക്കണം. ഇവർ ഗാന്ധിജിയോട‌്, സ്വാമി വിവേകാനന്ദനോട‌്,  ശ്രീനാരായണ ഗുരുവിനോട‌്, സഹോദരൻ അയ്യപ്പനോട‌്, അയ്യങ്കാളിയോട‌് ഒക്കെ ചെയ‌്തത‌് ഇതുതന്നെയാണ‌്. അക്രമികൾ പൂർവാശ്രമത്തിലെ പേര‌് വിളിക്കുന്നതിൽ സന്തോഷമേയുള്ളൂ.

എന്നാൽ, പൂർവാശ്രമത്തിലെ തന്റെ പേര‌് തുളസീദാസ‌് എന്നാണ‌്. സ‌്തുതിയും നിന്ദയും ഒരുപോലെയാണ‌് സന്യാസിക്ക‌്. പൂമാലയിടാം ചെരിപ്പുമാലയിടാം. സ‌്തുതിയും നിന്ദയും ഒന്നുമല്ലെന്ന‌് സന്യാസിക്ക‌് അറിയാം.   എന്നെ ഭയപ്പെടുത്തുക എന്നതിലുപരി കേരളത്തെ ഭയപ്പെടുത്തുക എന്നതായിരുന്നു അക്രമികളുടെ ലക്ഷ്യം. കേരളത്തിന്റെ മതേതരത്വത്തെ കാംക്ഷിക്കുന്ന, നന്മയെ ആഗ്രഹിക്കുന്ന ഒരു കൂട്ടമാളുകളുണ്ട‌്. അവരെ ഭയപ്പെടുത്തുക അതിന്റെ പക്ഷത്ത‌് ആളുകളെ നിർത്താതിരിക്കുക എന്നതാണ‌്   ലക്ഷ്യം. ജനങ്ങളെ ഭിന്നിപ്പിച്ച‌് മുതലെടുക്കുകയാണ‌്. ആർഎസ‌്എസിന്റെ സൈദ്ധാന്തിക വിഭാഗമായ ഭാരതീയ വിചാര കേന്ദ്രം വെറും വികാര കേന്ദ്രമായി മാറി. അവരും ഗുണ്ടകളുടെ സ്വാധീനത്തിലാണ‌്– സ്വാമി പറഞ്ഞു.

ഇത്തരം അക്രമങ്ങൾ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും അദ്ദേഹത്തിന്റെ സന്നിധ്യവും കേരള ജനതയ്ക്കുള്ള പിന്തുണയാണെന്നും അദ്ദേഹം വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News https://ift.tt/2zcthyX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages