ശബരിമലയിലെ സ‌്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട‌് സംഘപരിവാർ സംഘടനകളും യുഡിഎഫും സർക്കാരിനെതിരെ നടത്തുന്ന ദുഷ‌്പ്രചാരണങ്ങൾക്കെതിരെ എൽഡിഎഫ‌് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കുടുംബയോഗങ്ങൾ സംഘടിപ്പിക്കുമെന്ന‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു.
കോടതിവിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ‌്. എന്നാൽ, വ്യാജ പ്രചാരണത്തിലൂടെ കലാപ അന്തരീക്ഷം സൃഷ‌്ടിക്കാൻ ബിജെപിയും ആർഎസ‌്എസും യുഡിഎഫും ശ്രമിക്കുകയാണെന്ന‌് എൽഡിഎഫ‌് സംസ്ഥാന കമ്മിറ്റിക്കുശേഷം വാർത്താസമ്മേളനത്തിൽ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ‌് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ എൽഡിഎഫ‌് വ്യാപക പ്രചാരണം നടത്തും. കുടുംബയോഗങ്ങൾക്കു മുന്നോടിയായി എല്ലാ ജില്ലകളിലും വിശദീകരണ പൊതുയോഗങ്ങൾ നടത്തും. 16ന‌് തിരുവനന്തപുരത്തും 23, 24 തീയതികളിൽ പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലും നടക്കുന്ന പൊതുയോഗങ്ങൾ മുഖ്യമന്ത്രി ഉദ‌്ഘാടനംചെയ്യും.
ഒക്ടോബർ 30നുമുമ്പ‌് ജില്ലാതല യോഗങ്ങൾ പൂർത്തിയാക്കും. പഞ്ചായത്ത‌്തലത്തിലും യോഗങ്ങൾ സംഘടിപ്പിക്കും. ക്ഷേത്രത്തിലും ദർഗയിലും വനിത പ്രവേശനത്തിന‌് അനുമതിനൽകി ഹൈക്കോടതി വിധിച്ചപ്പോൾ മഹാരാഷ‌്ട്ര സർക്കാർ അത‌് നടപ്പാക്കി.
അന്ന‌് അവിടെ ഒരു കലാപവും നടന്നില്ലെന്ന് എ വിജയരാഘവൻ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലം വിശദീകരിച്ച‌് അതു നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന‌് മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട‌്.
എന്നിട്ടും ബിജെപിയും യുഡിഎഫും ചേർന്ന‌് സുപ്രീംകോടതി വിധിയെ സർക്കാർവിരുദ്ധ കലാപമാക്കാൻ ശ്രമിക്കുകയാണ‌്. ഇതിനായി അവർ വിശ്വാസികളെ തെരുവിലിറക്കുന്നു. ഓഖി, നിപാ, പ്രളയം എന്നിവയിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ ഏവരും അഭിനന്ദിച്ചിട്ടുണ്ട‌്. മാതൃകാപരമായ പ്രവർത്തനത്തിലൂടെ എതിരാളികളുടെ പോലും അംഗീകാരം നേടി മുന്നേറുന്ന സർക്കാരിനെതിരെ ഒന്നും പറയാനില്ലാത്തതിനാലാണ‌് ബിജപെിയും യുഡിഎഫും ശബരിമല സ‌്ത്രീപ്രവേശനം വിഷയമാക്കുന്നത‌്.
വിശ്വാസത്തിന്റെ പേരിൽ ആളുകളെ തെരുവിലിറക്കി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുക, മന്ത്രിമാരെ തടയുക എന്നീ നിലയിലേക്ക് സമരം വഴിമാറ്റിയിട്ടുണ്ട്. കൊടിപിടിക്കേണ്ട, പക്ഷെ ബിജെപിക്കൊപ്പം സമരത്തിനിറങ്ങൂ എന്നാണ‌് രമേശ‌് ചെന്നിത്തല കോൺഗ്രസുകാരോട‌് ആഹ്വാനം ചെയ്യുന്നത‌്.താൽക്കാലിക നേട്ടത്തിനുവേണ്ടി ബിജെപിക്കൊപ്പം നിൽക്കുന്ന ചെന്നിത്തല കോൺഗ്രസിന്റെ അടിത്തറ തോണ്ടുകയാണ‌്. രണ്ടാം വിമോചന സമരം നടത്തി സർക്കാരിനെ അട്ടിമറിക്കാമെന്നാണ‌് ഇവരുടെ വ്യാമോഹം. പക്ഷെ, ഇത‌് കേരളത്തിൽ നടക്കില്ലെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.
from Kerala || Deshabhimani Online News https://ift.tt/2IRC3ae
via IFTTT
No comments:
Post a Comment