തിരുവനന്തപുരം > ‘ജാനി’ പോയതറിയാതെ ബാലഭാസ‌്കർ മടങ്ങി, ലക്ഷ‌്മിയെ കാണാതെ. അവസാനനിമിഷംവരെയും ബാലഭാസ‌്കർ അറിഞ്ഞിരുന്നില്ല ആറ്റുനോറ്റുണ്ടായ ഏക മകൾ തേജസ്വിനിയെ നേരത്തെതന്നെ മരണം തട്ടിയെടുത്ത വിവരം. വെന്റിലേറ്ററിൽ തുടരുന്ന ബാലഭാസ‌്കറിന്റെ ഭാര്യ ലക്ഷ‌്മിയെ ഇതുവരെ പ്രിയപ്പെട്ടവന്റെ മരണം ബന്ധുക്കൾ അറിയിച്ചിട്ടില്ല.
25ന‌് അപകടദിവസംതന്നെ ഏക മകൾ തേജസ്വിനി ബാല മരിച്ചിരുന്നു. വിവാഹം കഴിഞ്ഞ‌് 16 വർഷത്തിനുശേഷമാണ‌് ഇവർക്ക‌് കുട്ടി പിറന്നത‌്. ജാനി എന്നാണ‌് ബാലഭാസ‌്കർ മകളെ വിളിച്ചിരുന്നത‌്. അപകടശേഷം വെന്റിലേറ്ററിലായിരുന്നു ബാലഭാസ‌്കറും ലക്ഷ‌്മിയും. ആദ്യം ബോധം വീണത‌് ലക്ഷ‌്മിക്കാണ‌്. ബോധം വന്നശേഷം മകളെ ലക്ഷ‌്മി തിരക്കിയെങ്കിലും ഡോക്ടർമാരും ബന്ധുക്കളും വിവരം അറിയിച്ചില്ല.
ആദ്യദിനങ്ങളിൽ ബാലഭാസ‌്കറിന്റെ നില അതീവ ഗുരുതരമായിരുന്നു. പിന്നീട‌് ചികിത്സയോട‌് അനുകൂല പ്രതികരണമുണ്ടായി. രക്തസമ്മർദം സാധാരണനിലയിലായതും പ്രതീക്ഷ നൽകി. തൊട്ടടുത്ത ദിവസംതന്നെ ശ്വസനപ്രക്രിയയിലും ആശാവഹമായ പുരോഗതിയുണ്ടായി. തിങ്കളാഴ‌്ച യന്ത്രസഹായം പകുതിയായി കുറയ‌്ക്കാൻ കഴിയുന്ന സ്ഥിതി എത്തിയതോടെ ഡോക്ടർമാരുടെ ആത്മവിശ്വാസം വർധിച്ചു. ഇതിനിടെ ബാലഭാസ‌്കറിന‌് പൂർണമായി ബോധം വന്നിരുന്നു. ‘പ്രതീക്ഷിച്ചതിലപ്പുറം പുരോഗതി’യെന്നാണ‌് ബാലുവിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷം ഡോക്ടർമാർ പ്രതികരിച്ചത‌്. എന്നാൽ, ചൊവ്വാഴ‌്ച പുലർച്ചെ സ്ഥിതി മാറി. ഹൃദയാഘാതം കണക്കുകൂട്ടൽ തെറ്റിച്ചു.
from Kerala || Deshabhimani Online News https://ift.tt/2IxLs6x
via IFTTT
No comments:
Post a Comment