കൊച്ചി
മുല്ലപ്പെരിയാർ ഡാം ഡീകമീഷൻ ചെയ്യണമെന്ന‌് ആവശ്യപ്പെട്ട് ഹേഗിലെ അന്തർദേശീയ കോടതിയെ സമീപിക്കുമെന്ന് മുല്ലപ്പെരിയാർ പ്രക്ഷോഭസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടുക്കിയിൽനിന്ന് 500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാർ ഡാം തകർന്നാലുണ്ടാകുന്ന കുത്തൊഴുക്കുമൂലം ഇടുക്കി ഉൾപ്പെടെയുള്ള നിരവധി ഡാമുകൾ ഒന്നിച്ചുതകരും. ഇത് പ്രളയദുരന്തത്തിന്റെ നൂറുമടങ്ങായിരിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ഇതേ ആവശ്യമുന്നയിച്ച് നവംബർ ഒന്നിന് മുല്ലപ്പെരിയാർ ഡാം പ്രദേശത്തുനിന്ന് വാഹനപ്രചാരണ ജാഥ ആരംഭിക്കും. ജാഥ നവംബർ പത്തിന് ആലുവയിൽ സമാപിക്കും. തുടർന്ന് ഡൽഹിയിലും പ്രതിഷേധം സംഘടിപ്പിക്കും. സമിതി ചെയർമാൻ അഡ്വ. ജോസ് കുറ്റിയാനി, അഡ്വ. ജേക്കബ് പുളിക്കൻ, ജമാൽ മേത്തർ, അഹമ്മദ് തോട്ടത്തിൽ, ജയൻ ജേക്കബ്, ജയ്‌സൺ പൂക്കുന്നേൽ, കെ കെ മുഹമ്മദാലി, മേരി ആർ പൈ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2OoW3qy
via IFTTT
No comments:
Post a Comment