ഇ വാർത്ത | evartha
ചുംബനരംഗങ്ങള്‍ ഒഴിവാക്കിയതിനെക്കുറിച്ച് നടന്‍ ഇമ്രാന്‍ ഹാഷ്മി
ബോളിവുഡില്‍ മീ ടൂ ക്യാംപയിനില്‍ കൂടുതല്‍ താരങ്ങള്‍ കുടുങ്ങുന്നതിനിടെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇമ്രാന്‍ ഹഷ്മി രംഗത്ത്. പല ചുംബനരംഗങ്ങളും ഇന്റിമേറ്റ് രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഇമ്രാന്റെ വെളിപ്പെടുത്തല്‍. സഹതാരങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി തോന്നിയാല്‍ ഇത്തരം രംഗങ്ങള്‍ ഒഴിവാക്കാറാണ് പതിവ്.
— emraan hashmi (@emraanhashmi) October 11, 2018
ഇങ്ങനെയുള്ള രംഗങ്ങളില്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ സംവിധായകരോടും സഹതാരങ്ങളോടും അത് ചര്‍ച്ച ചെയ്ത് അവര്‍ക്ക് സമ്മതമാണോ എന്ന് ഉറപ്പു വരുത്താറുണ്ടെന്നും ഇമ്രാന്‍ ഹാഷ്മി പറഞ്ഞു. തന്റെ നിര്‍മാണ കമ്പനിയായ ഇമ്രാന്‍ ഹാഷ്മി ഫിലിംസില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താനായുള്ള ആക്ട് ഉള്‍പ്പെടുത്തുമെന്നും ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ലൈംഗികാതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും താരം ട്വിറ്ററില്‍ കുറിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2pMZngG
via IFTTT
No comments:
Post a Comment