കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അന്വേഷിക്കുന്ന കുറ്റകൃത്യം ഏതുതരത്തിലുള്ളതായാലും ഇനിമുതൽ അതത് ജില്ലകളിലെ എസ‌്പിമാർക്കാകും ചുമതല.
ക്രൈംബ്രാഞ്ച് സിഐഡി എന്നപേരിലുള്ള വിഭാഗം ക്രൈംബ്രാഞ്ച് എന്നാണ‌് അറിയപ്പെടുക. സാമ്പത്തിക, ആസൂത്രിത കുറ്റകൃത്യങ്ങൾ, കൊലപാതകങ്ങൾ, കവർച്ച എന്നിങ്ങനെയാണ് നിലവിൽ ഐജിമാർക്കും ഡിജിപിമാർക്കും എസ‌്പിമാർക്കും ചുമതല നൽകിയത്. സൈബർ ക്രൈം, ആന്റി പൈറസി വിഭാഗങ്ങളും പ്രവർത്തിക്കുന്നു. ഈ ഘടന കേസ് അന്വേഷണത്തിന് പ്രയാസമുണ്ടാക്കുന്നതിനാലാണ‌് പുതിയ രീതി.
ഒരുജില്ലാ കേന്ദ്രത്തിലുളള എസ്‌പി പല ജില്ലകളിലെ കേസുകളുടെയും ചുമതല വഹിക്കേണ്ടിവരുന്നു. സാമ്പത്തിക കുറ്റാന്വേഷണത്തിന് കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന എസ്‌പി ഇപ്പോൾ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളുടെ ചുമതലകൂടി വഹിക്കുന്നുണ്ട‌്.
ഇതിലെ ബുദ്ധിമുട്ട‌് ഒഴിവാക്കാനാണ‌് ജില്ലാ അടിസ്ഥാനത്തിൽ വിഭജിക്കാനും ചുമതല നൽകാനും തീരുമാനിച്ചത്. കൊല്ലം എസ‌്പിക്ക് പത്തനംതിട്ട ജില്ലയുടെകൂടി ചുമതലയുണ്ടാകും. കോഴിക്കോട് എസ‌്പിക്ക് വയനാടിന്റെയും കണ്ണൂർ എസ‌്പിക്ക് കാസർകോടിന്റെയും ചുമതലയുണ്ടാകും.
പൊലീസില്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ
തിരുവനന്തപുരം
സംസ്ഥാന പൊലീസിന്റെ ഡാറ്റാ മാനേജ്മെന്റ് സംവിധാനത്തിൽ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉൾപ്പെടുത്തും.
കേസന്വേഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന വിവിധ ഏജൻസികളുടെ പരസ്പര സഹായത്തോടെയുള്ള പ്രവർത്തനം ഊർജിതമാക്കുന്നതിന് ഇത് ഉപകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക‌്നാഥ് ബെഹ‌്റ അറിയിച്ചു.
വിശദമായ നിർദേശം സമർപ്പിക്കുന്നതിന് പൊലീസ് ആസ്ഥാനത്തെ എഡിജിപി ചെയർമാനും ബറ്റാലിയൻ ഡിഐജി, സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എസ‌്പി എന്നിവർ അംഗങ്ങളുമായി സമിതിക്ക് രൂപം നൽകി.
from Kerala || Deshabhimani Online News https://ift.tt/2Ef7IDJ
via IFTTT
No comments:
Post a Comment