സർക്കാർനയത്തെ ചില കേന്ദ്രങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു ; രാജകുടുംബത്തിനും സർക്കാരിനും ഒരേ നിലപാട്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

സർക്കാർനയത്തെ ചില കേന്ദ്രങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു ; രാജകുടുംബത്തിനും സർക്കാരിനും ഒരേ നിലപാട്‌

 


തിരുവനന്തപുരം
ശബരിമലയിൽ എല്ലാ സ‌്ത്രീകൾക്കും പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധിയെക്കുറിച്ച‌് പന്തളം കൊട്ടാരം ട്രസ്റ്റും സംസ്ഥാന സർക്കാരും പറയുന്നത‌് ഒരേ കാര്യം. ‘ഈ വിധി അയ്യപ്പഭക്തരെ ദുഃഖിപ്പിക്കുന്നു’ വെന്ന തലക്കെട്ടിൽ കേരള കൗമുദിയിൽ  ട്രസ്റ്റ‌് പ്രസിഡന്റ‌് പി ജി ശശികുമാർ വർമയാണ‌് കുടുംബത്തിന്റെ നിലപാട‌് വ്യക്തമാക്കുന്നത‌്.

‘‘ആചാരങ്ങളിലും അനുഷ‌്ഠാനങ്ങളിലും കാലികമായ മാറ്റങ്ങൾ ആകാമെന്ന ചിന്തയാണുള്ളത‌്.  എന്നാൽ, അതാരാണ‌് നിർവഹിക്കേണ്ടത‌് എന്ന കാര്യത്തിലാണ‌് അഭിപ്രായവ്യത്യാസം. കോടതി വിധിയിലൂടെയോ ഉത്തരവിലൂടെയൊ മാറ്റംവരുത്താവുന്നതല്ല അത‌്’’. ദേവജ്ഞരും തന്ത്രശാസ‌്ത്ര നിപുണരും  അടങ്ങുന്ന ഭക്തസമൂഹത്തിലൂടെയാണ‌് മാറ്റം വരുത്തേണ്ടതെന്നാണ‌് ലേഖനത്തിൽ പറയുന്നത‌്.

സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ‌്മൂലവും മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ‌്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളും ഇതുതന്നെയാണ‌്. സത്യവാങ‌്മൂലത്തിൽ ഹിന്ദുധർമശാസ്ത്രത്തിൽ   പരിജ്ഞാനമുള്ള പ്രമുഖ പണ്ഡിതരും  സാമൂഹ്യപരിഷ്കർത്താക്കളും ഉൾപ്പെട്ട കമീഷനെ നിയോഗിച്ച് അവരോട് പ്രായവ്യത്യാസമില്ലാതെ എല്ലാവിഭാഗം സ്ത്രീകൾക്കും ക്ഷേത്രാരാധന അനുവദിക്കാമോ എന്നതിൽ നിർദേശങ്ങളും കാഴ്ചപ്പാടും ലഭ്യമാക്കണമെന്നാണ‌് പറഞ്ഞത‌്.  ഇക്കാര്യത്തിൽ സംസ്ഥാനസർക്കാരിന്റെ നിലപാട് വ്യക്തമാണെന്നാണ‌് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത‌്. പ്രശ്നത്തിൽ കോടതി ആവശ്യപ്പെട്ടതുകൊണ്ടു മാത്രമാണ്, ഇത്തരമൊരു സത്യവാങ്മൂലം സർക്കാർ നൽകിയത്. എല്ലാവർക്കും പ്രവേശനം നൽകുക എന്നതാണ് സർക്കാർ നയമെങ്കിലും ആചാരപരമായ വിഷയമായതുകൊണ്ട് ആ രംഗത്തെ പ്രമുഖരുടെകൂടി അഭിപ്രായം സ്വീകരിച്ചുകൊണ്ടു മാത്രമേ നടപടി സ്വീകരിക്കാവൂ എന്ന കാര്യമാണ് വ്യക്തമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഇനിയൊരു നിയമനിർമാണമില്ലെന്നും വിധി നടപ്പാക്കുമെന്നും കമീഷനെ നിയോഗിച്ചതിനുശേഷമേ അന്തിമവിധിയിലേക്ക് കടക്കാവൂഎന്നുമുള്ള സർക്കാർനിലപാട് വിശ്വാസത്തെയും ആചാരത്തെയും ബഹുമാനിക്കുന്ന നിലപാട് തന്നെയാണ്.

അവരുടെ അഭിപ്രായം അറിയാതെ അന്തിമതീരുമാനം  എടുക്കരുതെന്നാണ് സർക്കാർ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശശികുമാർ വർമ പറയുന്നതും സർക്കാർ പറയുന്നതും ഒന്നാണെന്ന‌് ഇതിൽനിന്നും വ്യക്തം. അതേസമയം സുപ്രീംകോടതി അന്തിമവിധി  പുറപ്പെടുവിച്ചാൽ അത‌് നടപ്പാക്കുകയെന്ന‌ത‌് സംസ്ഥാന സർക്കാരിന്റെ ഭരണഘടനാപരമായ കർത്തവ്യമാണ‌്. സുപ്രീംകോടതി തീരുമാനം എന്തുതന്നെയായാലും നടപ്പാക്കുമെന്ന‌് സത്യവാങ‌്മൂലത്തിൽ വ്യക്തമാക്കിയതിനാലും സർക്കാരിന‌് പുനഃപരിശോധനാ ഹർജി നൽകാനാകില്ല. എന്നാൽ, മറ്റാരെങ്കിലും നൽകിയാൽ എതിർക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുതലെടുപ്പുകാരുടേത്‌ നുണപ്രചാരണം
ആരാധനാലയങ്ങളിലെ ചടങ്ങുകളും നടപടികളും നിശ്ചയിക്കേണ്ടത‌് പൂജാരിമാരും പുരോഹിതരും ആണെന്ന കാര്യത്തിലും സർക്കാരിന‌് മറിച്ചുള്ള നിലപാടില്ല. അതുകൊണ്ടാണ‌് വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ തന്ത്രിമാരെയും രാജകുടുംബാംഗങ്ങളെയും ക്ഷണിച്ചത‌്. ഈ ചർച്ചയിൽ അവർ പങ്കെടുക്കാതിരിക്കുന്നത‌് സർക്കാർ നിലപാടിനെ ചില കേന്ദ്രങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതുകൊണ്ടാണെന്ന‌് ഇതിൽനിന്ന‌ും വ്യക്തവുമാണ‌്.

വിധിക്കെതിരെ  ഫയൽ ചെയ‌്ത പുനഃപരിശോധനാ ഹർജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നാണ‌് ചൊവ്വാഴ‌്ച സുപ്രീംകോടതി വ്യക്തമാക്കിയത‌്. ഈ സാഹചര്യത്തിൽ സർക്കാരിന‌് അതുവരെ കാത്തുനിൽക്കാനാകില്ല. അതുവരെ എന്തുചെയ്യാൻ കഴിയുമെന്നാണ‌് പരിശോധിക്കേണ്ടത‌്. അതിന‌് സർക്കാർ സ്വീകരിക്കുന്ന നടപടികൾ എങ്ങനെ വിശ്വാസിസമൂഹത്തിന്റെയും തന്ത്രിമാരുടെയും രാജകുടുംബത്തിന്റെയും യോജിച്ച തീരുമാനത്തിലൂടെയാക്കാൻ കഴിയും എന്നതിനാണ‌് സർക്കാർ ചർച്ചയ‌്ക്ക‌് ക്ഷണിച്ചത‌്. അതിൽനിന്ന‌് വിട്ടുനിൽക്കുന്നത‌് വിഷയത്തിൽ മുതലെടുപ്പിന‌് ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്കുള്ള ഊർജമാവുകയാണ‌്. വ്യത്യസ‌്ത നിലപാടാണ‌് ഈ വിഷയത്തിൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്കും ആർഎസ‌്സിനുമെല്ലാമുള്ളതെങ്കിലും സംസ്ഥാന സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയും വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച‌് മുതലെടുപ്പ‌് നടത്തുകയുമാണ‌് ലക്ഷ്യം. ഇക്കാര്യത്തിൽ  കോൺഗ്രസും  കടുത്ത വർഗീയനിലപാടാണ‌്സ്വീകരിക്കുന്നത‌്. ഈ രണ്ട‌് വിഭാഗത്തിന്റെ നുണപ്രചാരണങ്ങൾക്കുള്ള മറുപടിയാണ‌്  വർമയുടെ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ.



from Kerala || Deshabhimani ​Online ​News https://ift.tt/2QBjM3F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages