ഇ വാർത്ത | evartha
അനുഷ്ക ഷെട്ടിയെ സിനിമയില്‍ നിന്നും മനപ്പൂര്‍വ്വം ഒഴിവാക്കുന്നോ?

അനുഷ്ക ഷെട്ടി സിനിമയില്‍ നിന്നും വിരമിച്ചോ ? ആരാധകര്‍ എല്ലാം ചോദിച്ചു തുടങ്ങി. ഭാഗമതിക്ക് ശേഷം ഈ വര്‍ഷം ഒരു സിനിമയില്‍ പോലും അനുഷ്ക കരാര്‍ ഒപ്പിട്ടിട്ടില്ല. ഇതാണ് സംശയത്തിന് ഇടയാക്കിയത്. 37കാരിയെ ആര്‍ക്കും നായികയായി വേണ്ടെന്നും യുവതാരങ്ങളുടെ നായികയാകാനുള്ള പ്രായം കടന്നുപോയെന്നുമാണ് സിനിമാരംഗത്തുനിന്നുള്ള സംസാരമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെലുങ്കിലും തമിഴിലും പ്രായംകുറഞ്ഞ യുവനായികമാരാണ് സൂപ്പര്‍താരങ്ങളുടെ നായികമാരായി എത്തുന്നത്. നായകന്മാരും പ്രായംകുറഞ്ഞ നായികമാരെയാണ് കൂടുതലായും പരിഗണിക്കുന്നത്. മാത്രമല്ല നായികമാരുടെ അഭിനയത്തില്‍ ആരും കടുംപിടുത്തം പിടിക്കാത്തതും അനുഷ്കയ്ക്ക് വിനയായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
നടിക്ക് അഭിനയിക്കാന്‍ താല്പര്യമുണ്ടെങ്കിലും ആരും സമീപിക്കുന്നില്ലെന്നാണ് വിവരം. കൂടാതെ നായികാപ്രാധാന്യമുള്ള പ്രമേയങ്ങളുടെ കുറവും അനുഷ്കയ്ക്ക് വിനയായി. ചെറിയ വേഷങ്ങളാണെങ്കിലും ലഭിച്ചാല്‍ അത് സ്വീകരിക്കുമെന്ന നിലപാടിലാണ് അനുഷ്ക. എന്നിട്ടുപോലും അവസരങ്ങള്‍ നടിയെ തേടിയെത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പ്രഭാസുമായി നടി വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ഈ വര്‍ഷം ഇരുവരും വിവാഹിതയാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. വിവാഹം ഉറപ്പിച്ചതിനാലാണ് നടി മറ്റൊരു ചിത്രത്തിലും അഭിനയിക്കാത്തതെന്ന് മറ്റുചിലര്‍ പറയുന്നു. തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായ അനുഷ്ക ഷെട്ടി സിനിമാരംഗത്തെത്തിയിട്ട് പതിമൂന്നുവര്ഷം പിന്നിടുകയാണ്. ഈ പതിറ്റാണ്ടില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Qup7cX
via IFTTT
No comments:
Post a Comment