ഇ വാർത്ത | evartha
വയനാട്ടില്‍ നാലംഗ കുടുംബം തൂങ്ങിമരിച്ച നിലയില്‍

വയനാട്ടിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. തവിഞ്ഞാൽ തിടങ്ങഴിത്തോപ്പിൽ വിനോദ് ഭാര്യ മിനി മക്കളായ അഭിനബ്, അനുശ്രീ എന്നിവരെയാണ് വീടിന് സമീപത്തെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടബാദ്ധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രിമുതല്‍ ഇവരെ കാണാനില്ലായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. തിരിച്ചില്‍ നടത്തിയെങ്കിലും ഇന്ന് രാവിലെയാണ് കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കര്‍ണാടകയിലടക്കം ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്ന ആളാണ് വിനോദ്. ബാങ്ക് കടങ്ങളെ തുടര്‍ന്നാണ് മരണമെന്ന് ആദ്യഘട്ടത്തില്‍ സൂചന ലഭിച്ചിരുന്നെങ്കിലും കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അയല്‍വാസികള്‍ നല്‍കുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Ph6rgK
via IFTTT
No comments:
Post a Comment