ഇ വാർത്ത | evartha
വ്യവസായ വകുപ്പില്‍ വീണ്ടും ‘ചിറ്റപ്പന്‍’ നിയമനങ്ങള്‍ക്ക് നീക്കം?: ആരോപണവുമായി വി.ടി.ബല്‍റാം

വ്യവസായ വകുപ്പിനും സര്‍ക്കാരിനുമെതിരെ പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ. കെ.എസ്.ഐ.ഡി.സിയുടെ കീഴില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള പരസ്യം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് വ്യവസായ വകുപ്പില്‍ വീണ്ടും ‘ചിറ്റപ്പന്‍’ നിയമനങ്ങള്‍ക്ക് നീക്കമെന്ന് അദ്ദേഹം പരിഹസിക്കുന്നത്.
മാദ്ധ്യമപ്രവര്‍ത്തകനായ ടി.സി.രാജേഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്താണ് വി.ടി.ബല്‍റാം വ്യവസായ വകുപ്പില്‍ വീണ്ടും ”ചിറ്റപ്പന്‍ നിയമന’ങ്ങള്‍ക്ക് നീക്കം നടക്കുന്നതായി ആരോപിക്കുന്നത്. പി.ആര്‍.ഒ.യുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ വേണ്ട മിനിമം വിദ്യാഭ്യാസ യോഗ്യതകളായ ജേര്‍ണലിസമോ മാസ് കമ്യൂണിക്കേഷനെ പറ്റിയോ പരാമര്‍ശിക്കുന്നില്ലെന്നാണ് ടി.സി.രാജേഷ് ഫേസ്ബുക്കില്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം സെക്രട്ടേറിയറ്റില്‍ സെക്ഷന്‍ ഓഫീസര്‍ അല്ലെങ്കില്‍ അണ്ടര്‍ സെക്രട്ടറിയായി 20 വര്‍ഷം ജോലി ചെയ്തിരിക്കണം എന്ന യോഗ്യതയാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. കൂടാതെ പ്രായപരിധി 58 വയസ് വരെയാക്കിയത് വിരമിച്ചതോ ഉടന്‍ വിരമിക്കാനിരിക്കുന്നതോ ആയ ആര്‍ക്കോ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന തസ്തികയാണെന്ന സംശയവും ഉയര്‍ത്തുന്നുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2y1EGCe
via IFTTT
No comments:
Post a Comment