തിരുവനന്തപുരം > ഇഎസ്ഐ കോര്‍പറേഷന്‍ അംഗീകരിച്ചതും വകുപ്പ് മുഖേന വിതരണം ചെയ്യേണ്ടതുമായ 103 ഇനം മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍, കേരള ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, നീതി മെഡിക്കല്‍ സ്റ്റോറുകള്‍ എന്നീ പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുമെന്ന് തൊഴില്‍,നൈപുണ്യം, എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍.
ഇഎസ്ഐ ഡിസ്പന്‍സറികളിലും ആശുപത്രികളിലും ഇല്ലാത്ത മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങി പണം റീ ഇംബേഴ്സ് ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്.ഇത് രോഗികള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. കൂടാതെ പുറത്തുനിന്ന് വാങ്ങുന്ന മരുന്നുകളുടെ വില നീതിസ്റ്റോര്‍ അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങളിലെ വിലയെക്കാള്‍ വളരെ കൂടുതലാണെന്നത് സര്‍ക്കാരിന് അധികസാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുന്നുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ മികച്ച ഇഎസ്‌ഐ ആശുപത്രികള്‍ക്കും ഡിസ്പെന്‍സറികള്‍ക്കുമുള്ള 2017ലെ അവാര്‍ഡ് ദാനചടങ്ങ്് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇത്്് പൊതുമേഖലാസ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ വഴിയൊരുക്കും. തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകള്‍ ഉണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതിനോടകം സംസ്ഥാനത്തെ എല്ലാ റവന്യൂവില്ലേജുകളിലെയും തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് വലിയ നേട്ടം തന്നെയാണ്. ഒപ്പം ആ ഇഎസ്‌ഐ ആശുപത്രികളിലെയും ഡിസ്‌പെന്‍സറികളിലെയും സേവനം മികച്ചതാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 18 പുതിയ ഡിസ്പന്‍സറികള്‍ ആരംഭിക്കാന്‍ നടപടിയാരംഭിച്ചു. ഇഎസ്ഐ ആശുപത്രികളില്‍ പ്രത്യേക ഫാര്‍മസി ഔട്ട്്ലെറ്റുകളും അര്‍ബുദ രോഗനിര്‍ണയത്തിനായി മൊബൈല്‍ യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചു. പേരൂര്‍ക്കട, ഫറോക്ക് ആശുപത്രികളില്‍ കീമോതെറാപ്പി യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഇഎസ്‌ഐ സ്ഥാപനങ്ങളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാസൗകര്യങ്ങള്‍ ലഭ്യമല്ലാത്തിനാല്‍ സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളെ ഇതിനായി എം പാനല്‍ ചെയ്യുകയാണ്. സ്പെഷ്യാലിറ്റി ചികിത്സക്കായി 38 സ്വകാര്യ ആശുപത്രികളെയും സൂപ്പര്‍ സ്പെഷ്യാലിറ്റിയില്‍ 47 സ്വകാര്യആശുപത്രികളെയും എംപാനല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇഎസ്ഐ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഒപി ആരംഭിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പിലെയും ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെയും മെഡിക്കല്‍ ഓഫീസര്‍മാരുടെ ശമ്പളത്തില്‍ ഉണ്ടായിരു വ്യത്യാസം പരിഹരിച്ചത് സേവനമേഖലയില്‍ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി ഇഎസ്ഐയില്‍ നിന്നുള്ള സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ ജനങ്ങളിലെത്തിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ഇഎസ്ഐ കോര്‍പറേഷന്റെ സഞ്ചിതനിധി സ്വകാര്യധനകാര്യ സ്ഥാപനത്തിന് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്ന നടപടി ഇഎസ്ഐയുടെ പ്രഖ്യാപിതലക്ഷ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആശുപത്രി വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ പേരൂര്‍ക്കട, എറണാകുളം ആശുപത്രികള്‍ക്കും ഡിസ്പെന്‍സറി വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കുന്നത്തുപാലം, ചേര്‍ത്തല ഡിസ്പെന്‍സറികള്‍ക്കും മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ സെക്രട്ടറി മഞ്ജു എസ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ അജിത നായര്‍ ആര്‍, ഇ എസ് ഐ ഡപ്യൂട്ടി ഡയറക്ടര്‍മാരായ പ്രശാന്ത് ഡി, അനിത ഡി, പ്രേമകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
from Kerala || Deshabhimani Online News https://ift.tt/2Cot5QD
via IFTTT
No comments:
Post a Comment