ഇ വാർത്ത | evartha
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ വന്‍ സ്വീകരണം.

ജലന്ധര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം ലഭിച്ച് ജലന്ധറില്‍ തിരികെയെത്തി. ജലന്ധറില്‍ തിരികെ എത്തിയ ഫ്രാങ്കോയ്ക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്. വത്തിക്കാന്‍ നിയോഗിച്ച അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് അഗ്നലോ റൂഫസ് ഗ്രേഷ്യസിന്റെ നേതൃത്വത്തിലാണു വന്‍ സ്വീകരണം ഒരുക്കിയത്.
ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ താമസിച്ചുകൊണ്ട് കേസുമായി ബന്ധപ്പെട്ട നിയമ നടപടികളില്‍ സഹകരിക്കാനാണ് ഫ്രാങ്കോയുടെ തീരുമാനം. സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ മദ്ധ്യേ തനിക്കൊപ്പം ഉറച്ചു നിന്ന പഞ്ചാബിലെ വിശ്വാസികള്‍ക്കും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നന്ദി പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2ymQA9X
via IFTTT
No comments:
Post a Comment