ഇ വാർത്ത | evartha
“ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടറെ തടഞ്ഞത് അയ്യപ്പവേഷമണിഞ്ഞ ബിജെപി ഗുണ്ടകള്‍”
തിരുവനന്തപുരം: ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനിയെ തടഞ്ഞത് അയ്യപ്പവേഷമണിഞ്ഞ ബിജെപി ഗുണ്ടകളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപിക്കാര്‍ തെറിവിളി നിര്‍ത്തിയാല്‍ സമാധാനം വരുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സന്നിധാനത്തേക്ക് നടന്നു തുടങ്ങിയ ന്യൂയോർക്ക് ടൈംസ് സൗത്ത് ഏഷ്യ ബ്യൂറോ റിപ്പോർട്ടർ സുഹാസിനി രാജ് തിരിച്ചിറങ്ങിയിരുന്നു. മരക്കൂട്ടത്ത് വെച്ച് പ്രതിഷേധക്കാർ തടഞ്ഞതോടെയാണ് ഇവർ തിരച്ചിറങ്ങാൻ തീരുമാനിച്ചത്. മരക്കൂട്ടത്തിനു സമീപത്തുനിന്ന് വൻ പ്രതിഷേധമാണ് സുഹാസിനിക്കെതിരെ ഉയർന്നത്. തുടർച്ചയായ ശരണം വിളികളോടെയും അസഭ്യവര്‍ഷത്തോടെയും പ്രതിഷേധക്കാര്‍ നിരന്നതോടെ യാത്ര അവസാനിപ്പിക്കാന്‍ സുഹാസിനി തീരുമാനിക്കുക ആയിരുന്നു.
എന്തു പ്രശ്നമുണ്ടെങ്കിലും മുന്നോട്ടു പോകാൻ വഴിയൊരുക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും പിൻവാങ്ങാൻ അവർ തീരുമാനിക്കുകയായിരുന്നു.നേരത്തെ പമ്പയില്‍വച്ച് പ്രതിഷേധക്കാര്‍ സുഹാസിനിയെ ശരണം വിളിച്ച് തടഞ്ഞിരുന്നു. തുടര്‍ന്ന് സുഹാസിനി ഇവരെ തന്റെ ഐ ഡി കാര്‍ഡ് കാണിക്കുകയും ചെയ്തു. ജോലി സംബന്ധമായ ആവശ്യത്തിനാണ് എത്തിയതെന്ന് സുഹാസിനി വ്യക്തമാക്കുകയും ചെയ്തിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2QXDYN8
via IFTTT
No comments:
Post a Comment