പയ്യന്നൂർ> പയ്യന്നൂരിനടുത്ത് എടാട്ട് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.പുലർച്ചെ നാലരക്കാണ് അപകടം.
തൃശൂർ കൂർക്കഞ്ചേരി പുന്ന വീട്ടിൽ ബിന്ദുലാൽ(51), മകൾ ദിയ(11). സഹോദരി ബിംബിതയുടെ മകൻ തരുൺ(16), മകൾ ഐശ്വര്യ(12 ) എന്നിവരാണ്. മരിച്ചത്. ബിന്ദുലാലിന്റെ അമ്മ പത്‌മാവതി, ഭാര്യ അനിത, സഹോദരി ബിംബിത എന്നിവരെ ഗുരുതര പരിക്കുകളോടെ പരിയാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നവരാത്രി ആഘോഷങ്ങൾക്കായി മൂകാംബികയിലേക്ക് പോകുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന കാർ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
from Kerala || Deshabhimani Online News https://ift.tt/2AenISm
via IFTTT
No comments:
Post a Comment