ഐഎൻഎസ് തരംഗിണി ലോകംചുറ്റി തിരിച്ചെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

ഐഎൻഎസ് തരംഗിണി ലോകംചുറ്റി തിരിച്ചെത്തി



കൊച്ചി
ഇന്ത്യൻ നാവിക സേനയുടെ പരിശീലന കപ്പലായ ഐഎൻഎസ് തരംഗിണി ലോക പര്യടനത്തിനുശേഷം കൊച്ചിയിൽ മടങ്ങിയെത്തി. ചൊവ്വാഴ‌്ച രാവിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ റിയർ അഡ്മിറൽ ആർ ജെ നഡ്കരിയുടെ നേതൃത്വത്തിൽ തരംഗിണി കപ്പലിനെ സ്വീകരിച്ചു.

ഏപ്രിൽ 10ന് കൊച്ചിയിൽനിന്ന‌് പുറപ്പെട്ട കപ്പൽ ഏഴ് മാസത്തെ ലോക പര്യടനത്തിനുശേഷമാണ് മടങ്ങിയെത്തിയിരിക്കുന്നത്. ഓഫീസർ ട്രെയിനികളായ നാവികർക്കു ദീർഘദൂര കപ്പലോട്ട പരിശീലനം നൽകുന്ന പായ‌്ക്കപ്പലാണ് തരംഗിണി. യാത്രയുടെ ഭാഗമായി നോർവേയിൽ നാവികരെ ആദരിക്കുന്ന ചടങ്ങിലും ഇംഗ്ലണ്ടിലും ഫ്രാൻസിലും നോർവേയിലും നടന്ന രാജ്യാന്തര പായ‌്ക്കപ്പലോട്ട മത്സരങ്ങളിലും തരംഗിണി പങ്കെടുത്തു.

13 രാജ്യങ്ങളിലെ 15 തുറമുഖങ്ങൾ യാത്രയോടനുബന്ധിച്ച് സന്ദർശിച്ചു. കമാൻഡർ രാഹുൽ മേത്തയുടെ നേതൃത്വത്തിൽ ഒമ്പത‌് ഓഫീസർമാരും 43 നാവികരുമാണ‌് തരംഗിണിയിലുണ്ടായിരുന്നത്. ഒരേസമയം 30 ഓഫീസർ ട്രെയിനികൾക്ക് കപ്പലിൽ പരിശീലനം നൽകാനാകും. ഏഴ് മാസംകൊണ്ട‌് 2,22,000 നോട്ടിക്കൽ മൈൽ ദൂരമാണ് തരംഗിണി യാത്ര ചെയ്തത‌്. അറബിക്കടൽ, ചെങ്കടൽ, സൂയസ് കനാൽ, മധ്യധരണ്യാഴി, ജിബ്രാൾട്ട് കടലിടുക്ക്, നോർത്ത് അറ്റ‌്‌ലാന്റിക‌് കടൽ എന്നിവിടങ്ങളിലൂടെയായിരുന്നു കപ്പലിന്റെ യാത്ര. വിവിധ രാജ്യങ്ങളിലെ നാവിക ഉദ്യോഗസ്ഥരുമായി ഇന്ത്യൻ നാവികർ കൂടിക്കാഴ്ച നടത്തി.



from Kerala || Deshabhimani ​Online ​News https://ift.tt/2ESsyZX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages