മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും എത്തിയത‌് കണ്ണൂർ വിമാനത്താവളം വഴി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും എത്തിയത‌് കണ്ണൂർ വിമാനത്താവളം വഴി


കണ്ണൂർ
തലശേരി എരഞ്ഞോളിയിൽ നടന്ന ദേശീയപാത പദ്ധതികളുടെ പ്രവൃത്തി ഉദ‌്ഘാടനത്തിന‌് മുഖ്യമന്ത്രി പിണറായി വിജയനും  കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ‌്കരിയുമെത്തിയത‌് കണ്ണൂർ വിമാനത്താവളം വഴി. കൊച്ചിൻ ഷി‌പ്പ‌് യാർഡിലെ  പരിപാടിക്കുശേഷം  ഇരുവരും ഒരുമിച്ചാണ‌്  ചാർട്ടേഡ‌് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയത‌്.  വൈകിട്ട‌് 4.05ന‌്  വിമാനമിറങ്ങിയ മുഖ്യമന്ത്രി കാറിൽ  നേരിട്ട‌്  തലശേരിയിലേക്ക‌് പോയി. മന്ത്രി നിതിൻ ഗഡ‌്കരിയെ വിമാനത്താവളത്തിൽ സി കെ പത്മനാഭനടക്കമുള്ള  ബിജെപി നേതാക്കൾ  സ്വീകരിച്ചു.

തലശേരിയിലെ പരിപാടിക്കുശേഷം കണ്ണൂർ വിമാനത്താവളത്തിൽനിന്നുതന്നെ കേന്ദ്രമന്ത്രിയെ നാഗ‌്പൂരിലേക്ക‌് യാത്രയാക്കി മുഖ്യമന്ത്രി, മന്ത്രിമാരായ കെ കെ ശൈലജ, ജി സുധാകരൻ എന്നിവർ തിരുവനന്തപുരത്തേക്ക‌്  മടങ്ങി.



from Kerala || Deshabhimani ​Online ​News https://ift.tt/2ACjq7R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages