പാലാ> കന്യാസ്‌ത്രീയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കേരള കോൺഗ്രസ് എം നേതാവ് കെ എം മാണി ജയിലിൽ സന്ദർശിച്ചു. കാരാഗൃഹത്തിൽ കഴിയുന്നവരെ സന്ദർശിക്കുന്നത് വലിയ ദൈവിക ശുശ്രൂഷയാണെന്നാണ് ഇതേകുറിച്ച് മാണി പ്രതികരിച്ചത്.ചൊവ്വാഴ്ച പകൽ 12.30യോടെയാണ് മാണി പാലാ സബ് ജയിലിൽ എത്തി ഫ്രാങ്കോയെ സന്ദർശിച്ചത്. 10 മിനിട്ടോളം ഫ്രാങ്കോയുമായി സംസാരിച്ചു.
കാഞ്ഞിരപ്പള്ളി രുപതാ മെത്രാൻ മാർ മാത്യു അറയ്‌ക്കൽ, സഹായമെത്രാൻ മാർ ജോസ് പുളിക്കൽ, പത്തനംതിട്ട രൂപതാ സഹായമെത്രാൻ സാവുവൽ ഐറേനിയോസ് എന്നിവരും മാണിക്കൊപ്പമുണ്ടായിരുന്നു.
"കാരാഗൃഹത്തിൽ കഴിയുന്നവരെ കാണുന്നത് വലിയ സുവിശേഷ ശുശ്രൂഷയാണ്. ആ നിലക്കാണ് ഫ്രാങ്കോയെ കാണാൻ എത്തിയതെന്നും കൂടുതലൊന്നും പറയാനില്ലെന്നും സന്ദർശന ശേഷം കെ എം മാണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പീഢന കേസിൽ ജയിലിൽ കഴിയുന്ന ഫ്രാങ്കോയെ സന്ദർശിക്കാൻ രാഷ്ട്രീയ രംഗത്തുനിന്ന് കേരള കോൺഗ്രസ് നേതാക്കളാണ് ഇതേവരെ എത്തിയിട്ടുള്ളത്. പി സി ജോർജ് എംഎൽഎയാണ് ആദ്യം സന്ദർശിച്ചത്. പിന്നീട് മുൻ കേന്ദ്രമന്ത്രി പി സി തോമസ് എത്തുമെന്ന് അറിയിച്ചുവെങ്കിലും സന്ദർശനം മാറ്റി.
from Kerala || Deshabhimani Online News https://ift.tt/2NgE8NE
via IFTTT
No comments:
Post a Comment