ശബരിമല അക്രമം: സംഘപരിവാർ ശൃംഖല മറ്റ‌്സംസ്ഥാനങ്ങളിലും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

ശബരിമല അക്രമം: സംഘപരിവാർ ശൃംഖല മറ്റ‌്സംസ്ഥാനങ്ങളിലും


പത്തനംതിട്ട
ശബരിമലയിൽ അക്രമം അഴിച്ചുവിട്ട സംഘപരിവാർ ശൃംഖലയിൽ ഇതരസംസ്ഥാനക്കാരും. സുപ്രീംകോടതി വിധി അറിഞ്ഞ‌് തുലാമാസപൂജാ സമയത്ത‌് ശബരിമല ദർശനത്തിന‌് വന്ന ഇതരസംസ്ഥാനക്കാരായ  വനിതാതീർഥാടകരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ആന്ധ്രയിൽനിന്നും തമിഴ‌്‌നാട്ടിൽനിന്നും സംഘപരിവാറുകാരെ എത്തിച്ചു. കൂടാതെ, ഇവരുടെ വീടുകളിലെത്തി ഭീഷണിപ്പെടുത്താനും ഗുണ്ടാസംഘങ്ങളെ നിയോഗിച്ച‌ു.

19 ന‌് മല കയറാൻ ശ്രമിച്ച ഹൈദരാബാദിൽനിന്നുള്ള മാധ്യമപ്രവർത്തക കവിതയെയും സുഹൃത്ത‌് ബാലകൃഷ‌്ണനെയും ഭീഷണിപ്പെടുത്താൻ  ശബരിമല പാതയിൽ അവിടെനിന്നുള്ളവരെയാണ‌് സംഘപരിവാർ ചുമതലപ്പെടുത്തിയത‌്.
പൊലീസ‌് സംരക്ഷണത്തോടെ മലകയറുമ്പോൾ ആദ്യം ഉത്സാഹത്തിലായിരുന്ന ബാലകൃഷ‌്ണൻ പിന്നീട‌് തനിക്ക‌് മലകയറേണ്ടെന്നും   എങ്ങനെയും തിരിച്ചയച്ചാൽ മതിയെന്നും പൊലീസിനോട‌് അപേക്ഷിക്കുകയായിരുന്നു.
ഹൈദരാബാദിലെ തന്റെ വീട‌് ചിലർ വളഞ്ഞിരിക്കുകയാണെന്ന‌് ഇയാൾ പൊലീസ‌് സംഘത്തെ നയിച്ച ഐജി എസ‌് ശ്രീജിത്തിനോട‌് പറഞ്ഞു. അദ്ദേഹം ഉടൻതന്നെ ഹൈദരാബാദ‌് പൊലീസ‌് കമീഷണറെ വിവരമറിയിച്ച‌് ബാലകൃഷ്ണന്റെ വീട്ടുകാരെ മോചിപ്പിച്ചു.

സന്നിധാനത്തെ ബഹളത്തെ തുടർന്ന‌് മലകയറാതെ സംഘം മടങ്ങുമ്പോൾ ഭക്തരെന്ന നാട്യത്തിൽ ചുറ്റും കൂടിയവർ തിരിച്ച‌് നാട്ടിൽവന്നാൽ കൊല്ലുമെന്ന‌്  തെലുങ്കിൽ  ബാലകൃഷ‌്ണനെ ഭീഷണിപ്പെടുത്തി. 10 വയസിൽ താഴെയുള്ള പെൺകുട്ടികളെ, തങ്ങൾ ഇനി 40 വർഷം കഴിഞ്ഞേ മലകയറൂ എന്ന ഫ്ലക‌്സ‌് ബാനർ പ്രദർശിപ്പിച്ച‌് സന്നിധാനത്ത‌് നിർത്തിയ തമിഴ‌് സംഘങ്ങൾക്കും  അപ്പപ്പോൾ നിർദേശം കൊടുക്കാനും മാധ്യമങ്ങളെ അറിയിക്കാനും മലയാളികളായ സംഘപരിവാർ പ്രവർത്തകർ ഉണ്ടായിരുന്നു.
യഥാർഥ വിശ്വാസികളുടെ പ്രതിഷേധമാണ‌് ശബരിമലയിൽ കണ്ടതെന്ന‌് വാദിക്കുന്ന സംഘപരിവാർ, മലകയറാൻ വന്ന സ‌്ത്രീകളെ മാത്രമല്ല അവർക്കൊപ്പം വന്ന പുരുഷന്മാരെയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ‌്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2Sqg5j5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages