സിപിഐ എം നേതാവ്‌ പി വാസുദേവൻ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

സിപിഐ എം നേതാവ്‌ പി വാസുദേവൻ അന്തരിച്ചു

കണ്ണൂർ> സിപിഐ എം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുമായിരുന്ന പി വാസുദേവൻ അന്തരിച്ചു. ആന്തൂർ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട് നിലവിൽ വിസ്മയ പാർക്കിന്റെ ചെയർമാനാണ്

വീട്ടിൽവച്ചു പ്രഭാത ഭക്ഷണം കഴിച്ചു കൈ കഴുകുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.  ഉടൻ തളിപ്പറമ്പ്‌ സഹകരണ ആശുപത്രിയിലും പിന്നീട് കൊയിലി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭൗതിക ശരീരം വൈകിട്ട്‌ 3 വരെ തളിപ്പറമ്പ് എസി  ഓഫീസിലും തുടർന്ന് പറശ്ശിനിക്കടവ് വിസ്മയ പാർക്കിലും വീട്ടിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട്‌  6 ന്‌ പറശിനിക്കടവ് പൊതുശ്‌മശാനത്തിൽ സംസ്ക്കരിക്കും
 

മുഖ്യമന്ത്രി അനുശോചിച്ചു
സിപിഐ എം നേതാവ് പി വാസുദേവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തളിപ്പറമ്പ് മേഖലയിൽ കമ്മ്യൂണിസ്റ്റ് -  കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സഖാവായിരുന്നു അദ്ദേഹം.

പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായും തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായും മുമ്പ് പ്രവർത്തിച്ചിരുന്ന അദ്ദേഹം കരുത്തനായ കമ്യൂണിസ്റ്റ് പോരാളിയായിരുന്നുവെന്ന്  അനുശോചനസന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2C9jwov
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages