കാസര്‍ഗോഡ്> ശബരിമലയിലെ സ്‌ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ മറവിൽ രാഷ്‌ട്രീയ കലാപത്തിനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
വിശ്വാസത്തിന്റെ പേര് പറഞ്ഞ് ബിജെപിയും കോൺഗ്രസും ജനങ്ങളെു പറ്റിക്കുകയാണ്. ഇതിന്റെ മറവിൽ ഒരു രക്‌തചൊരിച്ചലാണ് അവർ ആഗ്രഹിക്കുന്നത്. അത് ഒഴിവാക്കാനാണ് പൊലീസ് സംയമനം പാലിക്കുന്നത്. എന്നാൽ അത് പൊലീസിന്റെ ബലഹീനതയായി കാണരുത്.
നിലയ്‌ക്കലിൽ പന്തൽക്കെട്ടി പ്രതിഷേധിക്കുന്നവർ ജനങ്ങളിൽ ഭീതി സൃഷ്‌ടിക്കുകയാണ്. അത്തരത്തിൽ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് ഭീതി പടർത്താൻ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു. ശബരിമലയെ കലാപ ഭൂമിയാക്കാൻ അനുവധിക്കില്ലെന്നും നീലേശ്വരത്ത് മാധ്യമപ്രവർത്തകരോട് കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2QTXn1v
via IFTTT
No comments:
Post a Comment