ചാതുർവർണ്യവും ബ്രാഹ്മണാധിപത്യവും പുനഃസ്ഥാപിക്കാൻ ശ്രമം: ഡോ. സുനിൽ പി ഇളയിടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

ചാതുർവർണ്യവും ബ്രാഹ്മണാധിപത്യവും പുനഃസ്ഥാപിക്കാൻ ശ്രമം: ഡോ. സുനിൽ പി ഇളയിടം

കൊച്ചി
ഒരു നൂറ്റാണ്ടുകൊണ്ട‌് കേരളം കൈവരിച്ച മുന്നേറ്റത്തെ റദ്ദാക്കി ചാതുർവർണ്യവും ബ്രാഹ്മണാധിപത്യവും പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ‌് ശബരിമല ആചാര സംരക്ഷണമെന്ന പേരിൽ നടന്നതെന്ന‌് ഡോ. സുനിൽ പി ഇളയിടം. കറകളഞ്ഞ വർഗീയതയാണ‌് ഇതിനു പിന്നിലുള്ളത‌്. ‘ശബരിമല: കോടതിവിധിയും കേരള നവോത്ഥാനവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരള സ‌്റ്റേറ്റ‌് ജനറൽ ഇൻഷുറൻസ‌് എംപ്ലോയീസ‌് യൂണിയനും പീപ്പിൾ ഫോർ സോഷ്യലിസം ദ്വൈമാസികയും ചേർന്നാണ‌് പരിപാടി സംഘടിപ്പിച്ചത‌്.

നവോത്ഥാനപ്രസ്ഥാനങ്ങൾ, ദേശീയ പ്രസ്ഥാനം, ഇടതുപക്ഷം  തുടങ്ങിയവയുടെ ഒരു നൂറ്റാണ്ടിലെ പ്രവർത്തനഫലമായാണ‌് കേരളം സൃഷ്ടിക്കപ്പെട്ടത‌്. അതിനെ ഛിന്നഭിന്നമാക്കാൻ ശബരിമല ആചാരത്തെ ഉപയോഗപ്പെടുത്താനാകുമോ എന്നാണ‌് നോക്കിയത‌്. എന്നാൽ, കേരളത്തെ വർഗീയമായി വിഭജിക്കാനാകുമോ എന്നാണ‌് ആചാരസംരക്ഷണത്തിന്റെ പേരിൽ നോക്കിയത‌്. ഇത‌് കേരളത്തിന്റെ നിർണായകഘട്ടമാണ‌്. 

നവോത്ഥാനം,  ജാതിവിരുദ്ധം,  സ‌്ത്രീസ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങൾ അരനൂറ്റാണ്ടിനുള്ളിൽ ബലഹീനമായി. നമ്മുടെ വീടുകൾ യഥാസ്ഥിതികത്വത്തിന്റെ കേന്ദ്രമായി മാറി. ഇത്തരം വീട്ടകങ്ങളിൽനിന്നാണ‌് ആചാരം സംരക്ഷിക്കാനെന്നപേരിൽ മുറവിളി ഉയരുന്നത‌്. ഇങ്ങനെയാണ‌് തന്ത്രിയും രാജാവുമാണ‌് വലുത‌് എന്ന ചിന്ത വരുന്നത‌്. നവോത്ഥാനപാരമ്പര്യം അവകാശപ്പെടുന്ന പത്രങ്ങളും മാധ്യമങ്ങളും ഇതിനെ പിന്തുണയ‌്ക്കുന്നു. ഭരണഘടന അത്ര പ്രാധാന്യമുള്ളതല്ല എന്ന‌് നമ്മുടെ പൊതുമണ്ഡലങ്ങളിൽ ആധികാരികമായി അവതരിപ്പിക്കപ്പെടുന്നു. ഭരണഘടനാ ധാർമികതയേക്കാൾ മുകളിൽ ഏതെങ്കിലും വിശ്വാസസമൂഹത്തിന്റെ ധാർമികത ഉയർത്തിപ്പിടിക്കാൻ സാധിക്കില്ല. ഹിന്ദുത്വവാദികൾക്ക‌് ഭരണഘടന ചുട്ടുകളയേണ്ടതാണെന്ന‌ു തോന്നും. അവർ സ്വാതന്ത്ര്യസമരത്തിന്റെ ഒരുഘട്ടത്തിൽപ്പോലും പങ്കെടുത്തിട്ടില്ല. ഭരണഘടന ഹിന്ദുവിന്റെ മതമൂല്യങ്ങളെ ഉൾക്കൊള്ളുന്നതല്ല എന്നാണ‌് അവർ വിശ്വസിക്കുന്നത‌്.

അനിവാര്യമായ ആചാരമായി ശബരിമലയിൽ സ‌്ത്രീവിലക്ക‌് നിലനിൽക്കില്ലെന്ന‌് സുപ്രീംകോടതി അസന്നിഗ‌്ധമായി പറഞ്ഞു. കോടതി അന്തിമമായി വിധി പ്രസ‌്താവിച്ചാൽ അത‌് നിയമമാണ‌്. വിധി നടപ്പാക്കില്ല എന്നുപറയാൻ  ഒരു സംസ്ഥാന സർക്കാരിന‌്  കഴിയില്ല. ഇതിനെതിരെ ഓർഡിനൻസ‌് കൊണ്ടുവരണമെന്നു പറയുന്നവർ കൂടെനിൽക്കുന്നവരെ പറ്റിക്കാൻവേണ്ടിയാണ‌് ആവശ്യം ഉന്നയിക്കുന്നത‌്. ആചാരം സംരക്ഷിക്കണമെന്നുപറയുന്നവർ ശരണംവിളിയെ ഭരണഘടനാവിരുദ്ധമായ പ്രവർത്തനങ്ങളുടെ ഒളിത്താവളമാക്കി മാറ്റാനാണ‌് നോക്കുന്നത‌്.

മാറ്റാൻ കഴിയാത്ത ഒരു ആചാരവുമില്ല. ആചാരങ്ങളെ ലംഘിച്ചുതന്നെയാണ‌് കേരളം ഇന്നുകാണുന്ന നിലയിലെത്തിയത‌്. അഞ്ചു ദിവസം ശബരിമലയിൽ ആരും കയറിയില്ല എന്ന ഹുങ്ക‌് ആർക്കും വേണ്ട. അവർ കയറിക്കോളും. കാലം ഇവർക്കുള്ള തിരിച്ചടികൾ കരുതിവച്ചിട്ടുണ്ടെന്ന‌് സുനിൽ പി ഇളയിടം പറഞ്ഞു. പീപ്പിൾ ഫോർ സോഷ്യലിസം എഡിറ്റർ സി ബി വേണുഗോപാൽ ആമുഖപ്രഭാഷണം നടത്തി.



from Kerala || Deshabhimani ​Online ​News https://ift.tt/2PPBEaZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages