പ്രകൃതിദുരന്തം : തകർന്ന വീടിന‌് 4 ലക്ഷം ; 2.43 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

പ്രകൃതിദുരന്തം : തകർന്ന വീടിന‌് 4 ലക്ഷം ; 2.43 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും

തിരുവനന്തപുരം
പ്രകൃതിദുരന്തങ്ങളിൽ വീടുതകർന്നവർക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.  പൂർണമായി തകർന്ന ഓരോ വീടിനും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള വിഹിതമടക്കം നാല‌് ലക്ഷം രൂപ ലഭിക്കും. 75 ശതമാനത്തിലധികം നാശമുണ്ടായാൽ പൂർണമായി തകർന്നതായി കണക്കാക്കും. പ്രളയത്തിൽ വീട‌് തകർന്ന 2.43 ലക്ഷം കുടുംബങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

കേന്ദ്രമാനദണ്ഡപ്രകാരം പൂർണമായി തകർന്ന വീടുകൾക്ക് മലയോരങ്ങളിൽ 1,01,900 രൂപയും സമതലപ്രദേശത്ത‌് 95,100 രൂപയുമാണ് ദുരന്ത പ്രതികരണനിധിയിൽനിന്ന‌് നൽകുന്നത‌്.  ദുരന്തപ്രതികരണനിധിയിലെ  ഈ തുകയ‌്ക്കുപുറമെ  മലയോരപ്രദേശത്ത് 2,98,100 രൂപയും സമതലപ്രദേശത്ത് 3,04,900 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിച്ച‌് എല്ലാ മേഖലയിലുമുള്ളവർക്കും 4 ലക്ഷം രൂപ വീതം നൽകും.

ഭാഗികമായി തകർന്ന വീടുകളെ നാലു വിഭാഗങ്ങളായി തിരിച്ച‌് നഷ്ടപരിഹാരം നൽകും. കുറഞ്ഞത് 15 ശതമാനം നാശമുണ്ടായ വീടുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 4,800 രൂപയടക്കം 10,000 രൂപ നൽകും. 16–29 ശതമാനത്തിന‌് 60,000 രൂപയും  30–59 ശതമാനത്തിന‌് 1,25,000 രൂപയും 60–74 ശതമാനത്തിന‌് 2,50,000 രൂപ വീതവും നൽകും. പ്രളയത്തിൽ വീട് തകർന്നവർക്ക് നൽകേണ്ട നഷ്ടപരിഹാരത്തുകയിൽ ആയിരം കോടിയിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ചെലവഴിക്കുക. കേന്ദ്ര ദുരന്തപ്രതികരണനിധിയിൽ നിന്ന് 450 കോടി രൂപ മാത്രമാണ് ലഭിക്കുക.



from Kerala || Deshabhimani ​Online ​News https://ift.tt/2EHRLGv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages